നോർത്ത് കാരൊലൈനയിൽ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. ഈ വർഷം സംസ്ഥാനത്ത് 11 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) അറിയിച്ചു.
പനി, തലവേദന, ശരീരവേദന, സന്ധിവേദന, ഛർദ്ദി, വയറിളക്കം, തൊലിപ്പുറത്തുള്ള തടിപ്പുകൾ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. കൊതുകുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുക എന്നതാണ് രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗം. ഇതിനായി കൊതുകുനാശിനികൾ ഉപയോഗിക്കുക, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കൊതുകുകൾ ഏറ്റവും സജീവമാകുന്ന സന്ധ്യാസമയത്തും പുലർച്ചെയും പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.







