newsroom@amcainnews.com

കാര്‍ണി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളും ആഭ്യന്തര വ്യാപാരവും സംബന്ധിച്ച ബില്ലിന്മേല്‍ ഇന്ന് വോട്ടെടുപ്പ്

മാര്‍ക്ക് കാര്‍ണി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളും ആഭ്യന്തര വ്യാപാരവും സംബന്ധിച്ച ബില്ലിന്മേല്‍ (സി-5) ഹൗസ് ഓഫ് കോമണ്‍സില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. വ്യാവസായിക പദ്ധതികളായ ഖനികള്‍, തുറമുഖങ്ങള്‍, പൈപ്പ് ലൈനുകള്‍ എന്നിവയ്ക്ക് ഫെഡറല്‍ അംഗീകാരം വേഗത്തില്‍ നേടാന്‍ മന്ത്രിസഭയെ അനുവദിക്കുന്നതാണ് ലിബറല്‍ സര്‍ക്കാരിന്റെ ഈ ബില്‍. വ്യാഴാഴ്ച പുലര്‍ച്ചെ കണ്‍സര്‍വേറ്റീവുകളുടെ പിന്തുണയോടെ ഇത് കമ്മിറ്റി ഘട്ടം കടന്നിരുന്നു.

യുഎസ് താരിഫുകളോടുള്ള കാനഡയുടെ ആഭ്യന്തര സാമ്പത്തിക പ്രതികരണത്തിന്റെ ഹൃദയ ഭാഗമാണ് ബില്‍ സി-5 എന്ന് കാര്‍ണി പറഞ്ഞു. ജൂണ്‍ 27-നകം സെനറ്റില്‍ ബില്‍ സി-5-ന്റെ പരിശോധന പൂര്‍ത്തിയാക്കാനാണ് സെനറ്റ് ലക്ഷ്യമിടുന്നത്. അന്തര്‍പ്രവിശ്യ വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുക, പ്രധാന പദ്ധതികള്‍ നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ലിബറലുകള്‍ നിയമനിര്‍മാണം അവതരിപ്പിച്ചത്. സെപ്റ്റംബര്‍ വരെ ഹൗസ് ഓഫ് കോമണ്‍സ് അവസാനിപ്പിക്കുന്നതിന് മുന്‍പ് ബില്‍ നിയമമാക്കാനാണ് കാര്‍ണി സര്‍ക്കാരിന്റെ ശ്രമം.

അതേസമയം, ഇത്തരം വിപുലമായ അധികാരങ്ങള്‍ മന്ത്രിസഭയ്ക്ക് നല്‍കുന്നതിനെ തദ്ദേശീയ, പരിസ്ഥിതി സംഘടനകളും ചില പ്രതിപക്ഷ എംപിമാരും സെനറ്റര്‍മാരും ശക്തമായി വിമര്‍ശിച്ചിരുന്നു.

You might also like

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

Top Picks for You
Top Picks for You