newsroom@amcainnews.com

വിക്രംജീത് സിംഗ് ഔജ്‌ല ഇനി ഒൻ്റാരിയോ കോടതി ജഡ്ജി

ബ്രാംപ്ടണിൽ നിന്നുള്ള പ്രമുഖ അഭിഭാഷകനായ വിക്രംജീത് സിംഗ് ഔജ്‌ലയെ ഒൻ്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസിലെ ജഡ്ജിയായി ഔദ്യോഗികമായി നിയമിച്ചു. ബ്രാംപ്ടണിലെയും ഗ്രേറ്റർ ടൊറന്റോ ഏരിയയിലെയും നിയമ സമൂഹത്തിൽ അറിയപ്പെടുന്ന പ്രമുഖ അഭിഭാഷകനാണ് വിക്രംജീത് സിംഗ് ഔജ്‌ല.

ക്രിമിനൽ കേസുകൾ, കുടുംബ തർക്കങ്ങൾ, പ്രവിശ്യാതല നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിപുലമായ കേസുകളാണ് ഒൻ്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. അഭിഭാഷകനിൽ നിന്ന് ഒൻ്റാരിയോയിലെ നീതിന്യായ വ്യവസ്ഥയു‌ടെ തലപ്പത്തേക്കുള്ള ഈ നിയമനം അദ്ദേഹത്തിന്റെ നിയമ ജീവിതത്തിലെ  സുപ്രധാന നാഴികക്കല്ലാണ്. 2011-ൽ ഒൻ്റാരിയോ ബാറിൽ അംഗമായ അദ്ദേഹം ബ്രാംപ്ടണിലെ പീൽ ക്രൗൺ അറ്റോർണി ഓഫീസിൽ അസിസ്റ്റന്റ് ക്രൗൺ അറ്റോർണിയായാണ് കരിയർ ആരംഭിച്ചത്. 2024 മുതൽ ഡഫറിൻ കൗണ്ടിയിലെ ക്രൗൺ അറ്റോർണിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. യോർക്ക് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒസ്ഗൂഡ് ഹാൾ ലോ സ്കൂളിൽ നിന്നാണ് നിയമ ബിരുദം നേടിയത്.

ഒൻ്റാരിയോ കോർട്ട് ഓഫ് ജസ്റ്റിസിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ നിയമിച്ചതായി അറ്റോർണി ജനറൽ ഡഗ് ഡൗണിയാണ്‌ അറിയിച്ചത്‌. മെയ് 27 മുതൽ നിയമനം പ്രാബല്യത്തിൽ വരും. മാത്യു റെയ്മണ്ട് കപുട്ടോ, കെന്നത്ത് ആഷർ ഫിഷ്മാൻ, സീൻ പീറ്റർ ഹോർഗൻ, അന്യ കോർട്ടെനാർ എന്നിവരാണ് വിക്രംജീത് ഔജ്ലയ്‌ക്കൊപ്പം  നിയമിതരായ മറ്റു ജഡ്ജിമാർ.

You might also like
Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

പിയേഴ്സൺ വിമാനത്താവള സ്വർണ്ണക്കവർച്ച: മുഖ്യപ്രതിയെ കാനഡയ്ക്ക് വിട്ടുനൽകുന്നതിൽ നിയമതടസ്സം

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Top Picks for You
Top Picks for You