newsroom@amcainnews.com

എലിവേറ്ററിൽ കുടുങ്ങിയ വെന്റിലേറ്റർ പേഷ്യന്റിനെ സഹായിച്ചു; സിസ്റ്റർ ഐമി വർഗീസിന് ഡെയ്‌സി അവാർഡ്

ന്യൂയോർക്: എലിവേറ്ററിൽ കുടുങ്ങിയ വെന്റിലേറ്റർ പേഷ്യന്റിനെ സഹായിച്ച സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്‌സി അവാർഡ്. ന്യൂയോർക് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി സിസ്റ്റർ ഐമി വർഗീസിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 6 വർഷമായി ന്യൂയോർക് സിറ്റി ഹോസ്പിറ്റലിലെ കാർഡിയക് ഐസിയുവിൽ നേഴ്‌സായി ജോലി ചെയ്യുകയാണ് സിസ്റ്റർ ഐമി വർഗീസ്.

6 ലക്ഷത്തോളം നോമിനേഷനുകളിൽനിന്നും 55,000 പേർക്കാണ് ഇത് വരെ ഡെയ്‌സി അവാർഡ് ലഭിച്ചിട്ടുള്ളത്. അതിൽ ഒരാളായി ഇപ്പോൾ എറണാകുളം സ്വദേശി സിസ്റ്റർ ഐമി വർഗീസും. രോഗികളിൽനിന്നു, രോഗികളുടെ കുടുംബങ്ങളിൽനിന്നും സഹ പ്രവർത്തകരിൽനിന്നും നോമിനേഷനുകൾ ശേഖരിച്ച് നഴ്‌സുമാരെ ആദരിക്കുന്നതിനുള്ള ഒരു അംഗീകാര പരിപാടിയാണ് ഡെയ്‌സി അവാർഡ്. നഴ്സുമാർ നൽകുന്ന പരിചരണത്തിനും ദയയ്ക്കും നന്ദി പറയാനുള്ള ഒരു മാർഗമാണിത്.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ പിറവം സെന്റർ വെട്ടിക്കൽ സഭാ അംഗമായിരുന്ന സിസ്റ്റർ ഐമി വർഗീസ് ഇപ്പോൾ പാസ്റ്റർ സാബു വർഗീസ് സഭാ ശുശ്രൂഷകനായ അമേരിക്കയിലെ ന്യൂയോർക്ക് പട്ടണത്തിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്‌ളി (ICA) സഭയിലെ അംഗമാണ്. ഭർത്താവ്: മുഖത്തല വാറഴികത്ത് കുടുംബാഗം ബ്രദർ ജെയ്‌സൺ ജോർജ്. മക്കൾ: തബീഥാ, തലീഥാ.

You might also like

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

Top Picks for You
Top Picks for You