newsroom@amcainnews.com

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

വാൻകുവർ: വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇപ്പോഴും വീടുകൾ വാങ്ങുന്നത് ചെലവേറിയതാണെന്ന് സെഞ്ച്വറി 21 പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കാനഡയിലുടനീളമുള്ള 50 കമ്മ്യൂണിറ്റികളെ പരിശോധിച്ചാണ് സെഞ്ച്വറി 21 റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടിൽ വാൻകുവറിൽ വീടുകളുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വാൻകുവർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

വാൻകുവർ വെസ്റ്റ് എൻഡിലെ ഒരു ഡിറ്റാച്ച്ഡ് വീടിന് ചതുരശ്ര അടിക്ക് 1,110 ഡോളറായി കണക്കാക്കുന്നു. റിപ്പോർട്ട് അനുസരിച്ച് ഡൗൺടൗൺ ഏരിയയിലെ ശരാശരി കോണ്ടോയ്ക്ക് ചതുരശ്ര അടിക്ക് 1,206 ഡോളർ വില വരും. മുൻ വർഷത്തെ അപേക്ഷിച്ച് കോണ്ടോസ് ഡൗൺടൗണിൽ 4.59 ശതമാനം കുറവുണ്ടായി. വെസ്റ്റ് എൻഡിലെ വീടുകളിൽ 4.39 ശതമാനമാണ് കുറവുണ്ടായത്. വാൻകുവർ, കെലോന തുടങ്ങിയപ്രധാന നഗരങ്ങളിൽ നിന്നും മാറുമ്പോൾ ചതുരശ്ര അടിക്ക് വില ഗണ്യമായി കുറയുന്നുണ്ട്. ബേണബി പോലുള്ള നഗരങ്ങളിൽ വില 12 ശതമാനത്തിലധികം കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

You might also like

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

Top Picks for You
Top Picks for You