വാൻകുവർ: കാനഡയിലെ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാൻകുവറിൽ ഭവനവില താങ്ങാനാവാത്തതാണ്. എന്നാൽ അടുത്തിടെ നടന്ന അമേരിക്കൻ പഠനത്തിൽ ആഗോളതലത്തിൽ സിറ്റിയിലെ ഭവന വിപണി എത്രത്തോളം അൺഅഫോർഡബിളാണെന്നും വീടെന്നത് വ്യക്തികൾക്ക് എത്ര അസാധ്യമാണെന്നും വിശദീകരിക്കുന്നു. കാനഡയിൽ ഏറ്റവും അൺഅഫോർഡബിളായ വിപണിയാണ് വാൻകുവർ. 95 വിപണികളിൽ 92 ആം സ്ഥാനത്താണ് വാൻകുവർ.
ഹോങ്കോംഗ്, സിഡ്‌നി, സാൻജോസ് എന്നിവ ഒഴികെയുള്ള മറ്റ് എല്ലാ വിപണികളേക്കാളും വാൻകുവറിനെ താങ്ങാനാവാത്തതാക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. വാൻകുവറിനെ ലോകത്തിലെ നാലാമത്തെ ഏറ്റവും അസാധ്യമായ താങ്ങാനാവാത്ത ഭവന വിപണിയാക്കി മാറ്റുന്നു. കാലിഫോർണിയ ആസ്ഥാനമായുള്ള ചാപ്മാൻ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ഭവന വിപണികളിലെ അൺഅഫോർഡബിൾ നില നിർണയിക്കാൻ ശരാശരി വില-വരുമാന അനുപാതമാണ് ഉപയോഗിക്കുന്നത്. വാൻകുവറിൽ ജോലി ചെയ്യുന്ന ഒരാളുടെ ശരാശരി വരുമാനത്തേക്കാൾ ഏകദേശം 12 മടങ്ങ് കൂടുതലാണ് ശരാശരി വീടിന്റെ വിലയെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.