newsroom@amcainnews.com

ഫലപ്രദമായ മാർഗം വാക്സിനേഷൻ; അഞ്ചാംപനിയെ നേരിടാൻ പൂർണ്ണസജ്ജരാണെന്ന് ഒൻ്റാരിയോ പബ്ലിക് ഹെൽത്ത്

ഓട്ടവ: കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതുവരെ രാജ്യതലസ്ഥാനത്ത് ഒരു അഞ്ചാംപനി കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഓട്ടവ പബ്ലിക് ഹെൽത്ത് (OPH) സ്ഥിരീകരിച്ചു. അഞ്ചാംപനിയെ നേരിടാൻ തങ്ങൾ പൂർണ്ണസജ്ജരാണെന്നും ഒൻ്റാരിയോ പബ്ലിക് ഹെൽത്ത് വ്യക്തമാക്കി. എന്നാൽ, പ്രവിശ്യയിലുടനീളം പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ ഇതുവരെ 470 മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതായത് മാർച്ച് 14 മുതൽ 120 കേസുകളുടെ വർധന. പ്രവിശ്യയിലെ 96% കേസുകളും കുട്ടികളും ശിശുക്കളും ഉൾപ്പെടെ വാക്സിനേഷൻ എടുക്കാത്തവരിലാണെന്നും ഒപിഎച്ച് വ്യക്തമാക്കി.

അഞ്ചാംപനി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്സിനേഷനാണ്. അഞ്ചാംപനിക്കെതിരായ വാക്സിൻ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും ഇടക്കാല ആരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. ട്രെവർ അർനാസൺ പറഞ്ഞു. പ്രവിശ്യയിലെ അഞ്ചാംപനി കേസുകളിൽ ഭൂരിഭാഗവും സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്ത് മേഖലയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗ്രാൻഡ് എറിയിൽ ഏകദേശം 24% കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒമ്പത് ശതമാനം അഞ്ചാംപനി കേസുകൾ സ്ട്രാറ്റ്‌ഫോർഡും ഗോഡെറിച്ചും ഉൾപ്പെടുന്ന ഹ്യൂറോൺ പെർത്തിലാണ്. കഴിഞ്ഞയാഴ്ച ഇത് 3.7 ശതമാനമായിരുന്നു.

അതേസമയം കുട്ടികൾക്ക് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി പങ്കാളികളുമായും സ്കൂൾ ബോർഡുകളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ ഏജൻസി വ്യക്തമാക്കി.

You might also like

പൂർണ്ണാധിപത്യത്തോടെ കാനഡ; പ്യൂർട്ടോ റിക്കോയെ 110-84 ന് തകർത്തു

ലോറൻസ് അവന്യൂ ഈസ്റ്റിലെ ‘കേരള കഫേ’; കാനഡയിൽ നാടൻ രുചിക്കൂട്ടുമായി ഒരു കുഞ്ഞു കേരളം

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 534 പിആർ ഇൻവിറ്റേഷൻ, കട്ട്-ഓഫ് സ്കോർ കുറഞ്ഞു

കനേഡിയൻ പൗരത്വ ചടങ്ങിന് എങ്ങനെ തയ്യാറെടുക്കാം: ഇതാ ഒരു വഴികാട്ടി

2025-ലെ പ്രിയപുസ്തകങ്ങൾ

അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: പകൽക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Top Picks for You
Top Picks for You