newsroom@amcainnews.com

മെക്‌സിക്കോ അതിര്‍ത്തിയിലെ ഭൂമി ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാന്‍ യുഎസ്

വാഷിങ്ടന്‍: മെക്‌സിക്കോ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാന്‍ യുഎസ് നീക്കം. പ്രദേശത്തിന്റെ നിയന്ത്രണം യുഎസ് പ്രതിരോധ വകുപ്പിനായിരിക്കും.

അമേരിക്കന്‍ മണ്ണില്‍ ആഭ്യന്തര നിയമ നിര്‍വഹണത്തിന് അമേരിക്കന്‍ സൈന്യത്തെ ഉപയോഗിക്കുന്നതിന് വിലക്കുള്ള ഫെഡറല്‍ നിയമം മറികടക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമാണ് ഈ നീക്കം. ഒരു സൈനിക താവളത്തിന്റെ ഭാഗമായ ഭൂമിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണെങ്കില്‍ സൈന്യത്തിന് വിലക്ക് മറികടക്കാനാവും. എന്നാല്‍ ഈ നീക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു.

പെന്റഗണില്‍ ഈ വിഷയം പരിശോധനയിലാണെന്നും എന്നാല്‍ നിയമപരമായ പരിശോധന നടക്കുന്നതിനിടയിലും, അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടയാന്‍ സൈന്യത്തെ ഉപയോഗിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഉദ്ദേശ്യമെന്നും അധികൃതര്‍വ്യക്തമാക്കി

You might also like

ബാങ്ക് ഓഫ് കാനഡയിലെ പണിമുടക്ക്: താൽക്കാലിക ജീവനക്കാരെ നിയമിക്കരുതെന്ന് CIRB

വ്യാജ വോട്ടർമാർ, വ്യാജ വെബ്‌സൈറ്റ്: മുന്നറിയിപ്പ് നൽകി ഇലക്ഷൻസ് ആൽബർട്ട

റെജീനയിൽ ഓണാഘോഷം ഓഗസ്റ്റ് 22-ന്; കലാപരിപാടികളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു

കാനഡയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി റിയാദിൽ

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസ് ജൂലൈ 9 മുതൽ 12 വരെ കൊളറാഡോയിൽ

മോൺട്രിയലിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി

Top Picks for You
Top Picks for You