newsroom@amcainnews.com

കാനഡയ്‌ക്കെതിരായ യുഎസ് താരിഫ് 30 ദിവസത്തേക്ക് മരവിപ്പിച്ചു: ട്രൂഡോ

ഓട്ടവ : കാനഡ-യുഎസ് താരിഫ് യുദ്ധത്തിന് താൽക്കാലിക വിരാമം. കാനഡയ്ക്കെതിരായി യുഎസ് പ്രഖ്യാപിച്ച താരിഫ് 30 ദിവസത്തേയ്ക്ക് താൽക്കാലികമായി മരവിപ്പിച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് താരിഫുകൾ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിയത്.

അതിർത്തി സുരക്ഷാ പദ്ധതികൾക്കായി കാനഡ 1.3 ബില്യൺ ഡോളർ ചെലവഴിക്കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചു. കാനഡ-യുഎസ് അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിനായി പുതിയ ഹെലികോപ്റ്ററുകൾ, സാങ്കേതികവിദ്യ, ഉദ്യോഗസ്ഥർ എന്നിവ ഉപയോഗിക്കുമെന്നും ട്രൂഡോ പറയുന്നു. കൂടാതെ സംഘടിത കുറ്റകൃത്യങ്ങൾ, ഫെൻ്റനൈൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് കാനഡ-യുഎസ് സംയുക്ത സ്‌ട്രൈക്ക് ഫോഴ്‌സ് ആരംഭിക്കും, ട്രൂഡോ അറിയിച്ചു. നിലവിൽ അതിർത്തി സംരക്ഷണത്തിനായി 10,000 ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും ട്രൂഡോ പറഞ്ഞു.

You might also like

ആലുവ സ്ക്വാഡിന്റെ സാഹസിക അന്വേഷണം: പ്രധാന വിവരങ്ങൾ

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

Trump cancels airstrike against Iran; claims 'deal perimeters' reached

ഇറാനെതിരെയുള്ള വ്യോമാക്രമണം ട്രംപ് റദ്ദാക്കി; ‘കരാറിന്റെ അടിസ്ഥാന രൂപരേഖയായി’ എന്ന് അവകാശവാദം

Top Picks for You
Top Picks for You