newsroom@amcainnews.com

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

യുഎസിന്‍റെ പുതിയ 35% താരിഫ് നിരക്ക് വർധന നിരാശാജനകമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. വർധിപ്പിച്ച താരിഫ് കനേഡിയൻ, അമേരിക്കൻ വ്യാപാരസ്ഥാപനങ്ങളെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്നും നിർണായകമായ ആഗോള വ്യാപാര, സുരക്ഷാ പങ്കാളിത്തത്തെ ദുർബലപ്പെടുത്തുമെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു. കൂടാതെ ട്രംപ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഫെഡറൽ സർക്കാരിന് വ്യാപാര കരാറിലെത്താൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും പ്രീമിയർ പറഞ്ഞു.

നേരത്തെ 25 ശതമാനമായിരുന്ന താരിഫാണ് 35 ശതമാനമായി ഉയര്‍ത്തിയത്. അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ കാനഡ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫെന്റനൈല്‍ പോലുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതില്‍ കാനഡയുടെ ഭാഗത്തുനിന്ന് സഹകരണമില്ലെന്ന് യുഎസ് ആരോപിക്കുന്നു.

You might also like

യൂറോപ്പ് യാത്ര ചിലവേറും; ടൂറിസ്റ്റ് ടാക്സുകൾ കുത്തനെ കൂട്ടി പ്രമുഖ രാജ്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ

ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

രക്ഷകനായി സ്വയം വാഴ്ത്തി ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്; യേശുവിന്റെ രൂപത്തിൽ പോസ്റ്റ് ചെയ്ത എഐ ചിത്രം വിവാദത്തിൽ; കടുത്ത പ്രതിഷേധവുമായി മതനേതാക്കൾ

ടിഡിഎസ്ബിയിൽ ഇനി 12 ട്രസ്റ്റികൾ മാത്രം; പുതിയ വിദ്യാഭ്യാസ നിയമം അവതരിപ്പിച്ചു; സ്കൂൾ ബോർഡുകളിൽ വൻ മാറ്റങ്ങൾ

Top Picks for You
Top Picks for You