newsroom@amcainnews.com

ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ കൈമാറിയ നൂറിലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കയുടെ രഹസ്യാനേഷണ മേധാവി തുളസി ഗബ്ബാർഡ്

വാഷിങ്ടൺ: നൂറിലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്കയുടെ രഹസ്യാനേഷണ മേധാവി തുളസി ഗബ്ബാർഡ്. നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ (എൻഎസ്എ) ‘ഇന്റർലിങ്ക്’ മെസേജിങ് പ്ലാറ്റ്ഫോമിൽ ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ കൈമാറിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

പ്രൊഫഷണലായി കൈകാര്യം ചെയ്യേണ്ട ഒരു പ്ലാറ്റ്‌ഫോമാണ് ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അത് ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. ഇത് വിശ്വാസ ലംഘനമാണ്, ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗബ്ബാർഡ് പറഞ്ഞു. ലൈംഗിക സംഭാഷണത്തിൽ പങ്കെടുത്ത് ജീവനക്കാരെ കണ്ടെത്തി പിരിച്ചുവിടാനും അവരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കാനും വിവിധ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗബ്ബാർഡ് പറഞ്ഞു.

എൻഎസ്‌ഐ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്താനും പരിച്ചുവിടാനുമുളള മെമ്മോ എല്ലാ രഹസ്യാന്വേഷണ ഏജൻസിക്കൾക്കും അയച്ചതായി ഡിഎൻഐ വക്താവ് അലക്‌സ ഹെന്നിംഗ് പറഞ്ഞു. വെളളിയാഴചയോടെ ഇവരെ കണ്ടെത്താനാണ് നിർദേശം.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

Top Picks for You
Top Picks for You