newsroom@amcainnews.com

വൺ സെന്റ് നാണയം നിർമ്മിക്കുന്നതിന് `2 സെന്റിൽ’ കൂടുതൽ ചിലവ്; ഉത്പാദനം നിർത്താൻ ട്രഷറി വകുപ്പിന് നിർദേശം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വൺ സെന്റ് നാണയത്തിന്റെ ഉത്പാദനം നിർത്താൻ ട്രഷറി വകുപ്പിന് നിർദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൺ സെന്റ് നാണയം നിർമ്മിക്കുന്നതിന് `2 സെന്റിൽ’ കൂടുതൽ ചിലവ് വരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ‘വളരെക്കാലമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പെന്നികൾ അച്ചടിച്ചുവരുന്നു, അത് അക്ഷരാർത്ഥത്തിൽ ഞങ്ങൾക്ക് 2 സെന്റിൽ കൂടുതൽ ചിലവാകും. ഇത് വളരെ പാഴാണ്!’ ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പുതിയ പെന്നികൾ നിർമ്മിക്കുന്നത് നിർത്താൻ ഞാൻ എന്റെ യുഎസ് ട്രഷറി സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 3.2 ബില്യൺ പെന്നികൾ ഉത്പാദിപ്പിച്ചതിലൂടെ 85.3 മില്യൺ നഷ്ടം ഉണ്ടായതായി യുഎസ് മിന്റിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഓരോ നാണയത്തിന്റെയും നിർമ്മാണ ചെലവ് കഴിഞ്ഞ വർഷത്തെ 3.1 സെന്റിൽ നിന്ന് ഏകദേശം 3.7 സെന്റായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 5 സെന്റ് മൂല്യമുളള നിക്കൽ പോലുളള മറ്റ് മൂല്യങ്ങളുടെ നിർമ്മാണത്തിലും നഷ്ടം നേരിടുന്നുണ്ടെന്നും മിന്റ് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാസം ഇലോൺ മസ്‌കിന്റെ ഗവൺമെന്റ് എഫിഷ്യൻസി വകപ്പ് വൺ സെന്റ് നായണം നിർമ്മിക്കുന്നതിന്റെ ഉയർന്ന് ചിലവും പെന്നികളുടെ ഉത്പാനം നിർത്തേണ്ടതിന്റെ ആവശ്യക്തയും എടുത്ത് കാണിച്ചിരുന്നു.

You might also like

പിയേഴ്സൺ വിമാനത്താവള സ്വർണ്ണക്കവർച്ച: മുഖ്യപ്രതിയെ കാനഡയ്ക്ക് വിട്ടുനൽകുന്നതിൽ നിയമതടസ്സം

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Top Picks for You
Top Picks for You