newsroom@amcainnews.com

കനേഡിയന്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വാതില്‍ തുറന്ന് യുഎസ്

അമേരിക്കയിലേക്കുള്ള കനേഡിയന്‍ യാത്രക്കാരുടെ എണ്ണത്തിലെ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ കനേഡിയന്‍ വിനോദസഞ്ചാരികളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമായി യുഎസ്. ഏപ്രിലില്‍ കനേഡിയന്‍ വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിച്ചെങ്കിലും, യുഎസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ യുഎസിലേക്ക് യാത്ര ചെയ്യാന്‍ സ്‌ക്രീന്‍ ചെയ്ത യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കാരുടെ എണ്ണം വര്‍ധിച്ചു.

സന്ദര്‍ശകരുടെ എണ്ണം കുറയുന്നത് തടയാനുള്ള ശ്രമത്തില്‍, ചില യുഎസ് സംസ്ഥാനങ്ങള്‍ കാനഡക്കാരെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കനേഡിയന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മെയ് മാസത്തില്‍ എക്‌സ്പീഡിയയുമായി ചേര്‍ന്ന് ‘കാലിഫോര്‍ണിയ ലവ്‌സ് കാനഡ’ എന്ന പേരില്‍ നോണ്‍ പ്രോഫിറ്റ് കോര്‍പ്പറേഷനായ കാലിഫോര്‍ണിയ വിസിറ്റ് കാമ്പെയ്ന്‍ ആരംഭിച്ചു. ഇത് കനേഡിയന്‍ ജനതയെ ആകര്‍ഷിക്കുന്നതാണെന്ന് സംഘാടകര്‍ പറയുന്നു.

ട്രംപിന്റെ താരിഫുകളും ഭീഷണികളും കാരണം നിരവധി ആള്‍ക്കാര്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും യാത്രകളും ബഹിഷ്‌കരിച്ചതാണ് യുഎസിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

You might also like

ഇറാൻ-ഇസ്രായേൽ യുദ്ധഭീതി: ആഗോള വിപണിയിൽ അനിശ്ചിതത്വം; എണ്ണവില കുതിക്കുമ്പോൾ ഓഹരി വിപണികൾ സമ്മർദ്ദത്തിൽ

ബില്ലി ബിഷപ്പ് വിമാനത്താവളം വികസിപ്പിക്കുന്നു: റൺവേ നീളം രണ്ട് കിലോമീറ്ററിലധികമാകും

ജീവിതച്ചെലവ് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളിൽ ട്രംപ് കൂടുതൽ പ്രതിരോധത്തിൽ- ഉൾക്കടലിൽ കുടുങ്ങിയ കപ്പലുകൾക്ക് യു.എസ് ‘വഴി കാട്ടും’ എന്ന് പ്രസിഡന്റ്

മാധ്യമസ്വാതന്ത്ര്യം 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ: യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്

ഗായകൻ d4vd-ക്കെതിരെയുള്ള കൊലപാതക കേസ്: 14-കാരിയെ കൊലപ്പെടുത്തിയത് നിശബ്ദയാക്കാനെന്ന് റിപ്പോർട്ട്

വേനൽക്കാല യാത്രകൾക്ക് കാനഡക്കാർ വിടപറയുന്നു; റോഡ് ട്രിപ്പുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി സാധാരണക്കാർ

Top Picks for You
Top Picks for You