newsroom@amcainnews.com

ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക്’പരസ്പര’ താരിഫില്‍ ഇളവ് നല്‍കി യുഎസ്

വാഷിംഗ്ടണ്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ ‘പരസ്പര’ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍. സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, വിവിധ ഇലക്ട്രോണിക് പാര്‍ട്സുകള്‍ എന്നിവ ഒഴിവാക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചില കമ്പനികളെ താരിഫില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഫ്‌ലാറ്റ്-പാനല്‍ മോണിറ്ററുകള്‍, ചില ചിപ്പുകള്‍ എന്നിവ പോലുള്ള ഇനങ്ങള്‍ ഇളവിന് യോഗ്യമാകും.

ഇതോടെ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പോലുള്ള സാധാരണയായി യുഎസില്‍ നിര്‍മ്മിക്കാത്ത ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്ന് കരുതുന്നു. ആപ്പിള്‍, സാംസങ് തുടങ്ങിയ വന്‍കിട ടെക് കമ്പനികള്‍ക്കും എന്‍വിഡിയ പോലുള്ള ചിപ്പ് നിര്‍മ്മാതാക്കള്‍ക്കും താരിഫ് ഒഴിവാക്കിയത് ഗുണം ചെയ്യും.

You might also like

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

Top Picks for You
Top Picks for You