newsroom@amcainnews.com

യുക്രെയ്ൻ പ്രധാനമന്ത്രി രാജിവെച്ചു; വൻ അഴിച്ചുപണിയുമായി സെലെൻസ്‌കി

പ്രധാനമന്ത്രി യൂലിയ സ്വിരിഡെങ്കോ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് യുക്രെയ്നിൽ മന്ത്രിസഭ ഒന്നടങ്കം രാജിവെച്ചു. പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഭരണമാറ്റമെന്ന് പ്രസിഡൻ്റ് വ്ലോദിമിർ സെലെൻസ്‌കി അറിയിച്ചു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിക്ക് അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ചുമതല നൽകും. എന്നാൽ, പുതിയ പ്രധാനമന്ത്രി ആരെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

രാജ്യത്തെ വലിയ അഴിമതി വിവാദമായ ‘മിഡാസ് കേസി’ന്‍റെയും മറ്റ് സാമ്പത്തിക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഭരണതലത്തിലെ ഈ അഴിച്ചുപണി. ഉയർന്ന തലത്തിലുള്ള അഴിമതികളെ നേരിടാൻ തങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിക്ക് പുറമെ നിയമപാലന ഏജൻസികളുടെ തലപ്പത്തും വരുംദിവസങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സെലെൻസ്‌കി സൂചന നൽകി.

പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഊർജ മന്ത്രി ഡെനിസ് ഷിമിഹാൽ, പ്രതിരോധ മന്ത്രി മിഖായ്ലോ ഫെഡോറോവ്, നാഫ്‌റ്റോഗാസ് മേധാവി സെർഹി കൊറെറ്റ്‌സ്കി എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേൾക്കുന്നത്. ഇതിൽ കൊറെറ്റ്‌സ്കിക്ക് സാധ്യതയേറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർലമെൻ്റിന്‍റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അടിയന്തരമായി പുതിയ സർക്കാർ രൂപീകരിക്കാനാണ് പ്രസിഡൻ്റിന്‍റെ നീക്കം.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You