newsroom@amcainnews.com

അമേരിക്കയ്ക്ക് ചെക്ക് വച്ച് യുഎഇ! ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ

ദുബായ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ. പ്രാദേശിക സ്ഥിരതയ്ക്കും നിഷ്പക്ഷതയ്ക്കും തങ്ങൾ പ്രതിബദ്ധരാണെന്നു യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യുഎഇയുടെ പ്രഖ്യാപനം. സൈനിക വ്യൂഹം ഇറാന്റെ ദിശയിലേക്ക് നീങ്ങുകയാണെന്നും സൈനിക ശക്തി ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രത്യാശിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനിലെ പ്രതിഷേധക്കാരെ കൊല്ലരുതെന്നും ആണവ പരിപാടികൾ പുനഃരാരംഭിക്കരുതെന്നും മുന്നറിയിപ്പും നൽകി.

ഇറാനിൽ ഭരണകൂടത്തിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. 1979 ലെ വിപ്ലവത്തിന് ശേഷം ഇറാൻ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് ഈ ജനകീയ പ്രക്ഷോഭങ്ങളെ മനുഷ്യാവകാശ സംഘടനകൾ വിശേഷിപ്പിക്കുന്നത്.

യുഎസിനു മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം ഇറാൻ രംഗത്തെത്തിയിരുന്നു. തകർന്ന വിമാനങ്ങൾ ഒരു വിമാനവാഹിനിക്കപ്പലിൽ കിടക്കുന്നതിന്റെ ദൃശ്യത്തിനൊപ്പം ‘കാറ്റുവിതയ്ക്കുന്നവർ കൊടുങ്കാറ്റ് കൊയ്യും’ എന്നു ടെഹ്റാനിലെ പ്രധാന ചത്വരത്തിലെ പ്രദർശന ബോർഡിൽ എഴുതിയായിരുന്നു മുന്നറിയിപ്പ്. യുഎസ് യുദ്ധക്കപ്പലുകൾ മേഖലയിലേക്കു പുനർവിന്യസിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണിസ്വരം.

You might also like

വേനൽക്കാല യാത്രകൾക്ക് കാനഡക്കാർ വിടപറയുന്നു; റോഡ് ട്രിപ്പുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി സാധാരണക്കാർ

11 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ജപ്പാനിലെ കാട്ടുതീ അണച്ചു; 30 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ദുരന്തം

കാനഡയുടെ അത്ഭുതക്കാഴ്ചകൾ; നിങ്ങളുടെ യാത്രാപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട അപൂർവ്വ സുന്ദരമായ ഇടങ്ങൾ

യുഎസിൽ ഇന്ധനവില കുതിക്കുന്നു: കാലിഫോർണിയയിൽ പെട്രോൾ വില 6 ഡോളർ കടന്നു

നിക്ഷേപകരെ ലക്ഷ്യമിട്ട് നടന്ന ആഗോള ഓൺലൈൻ തട്ടിപ്പ്: കാനഡക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 200 മില്യൺ ഡോളർ കവർന്നു; അന്വേഷണം ശക്തമാക്കി അധികൃതർ

സിനിമ പ്രേമികൾക്ക്ആ വേശം; ഈ ആഴ്ച ഒടിടിയിലും തിയേറ്ററിലും എത്തുന്ന പ്രധാന ചിത്രങ്ങൾ

Top Picks for You
Top Picks for You