കൺസർവേറ്റീവ് യുവജന സംഘടനയായ ടേണിങ് പോയിൻ്റ് യുഎസ്എ സഹസ്ഥാപകൻ ചാർളി കിർക്ക് (31) വെടിയേറ്റ് മരിച്ചതായി അധികൃതർ അറിയിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
”മഹാനായ ചാര്‍ലി കിര്‍ക്ക് മരിച്ചു. യുഎസിലെ യുവാക്കളുടെ ഹൃദയം ചാര്‍ളിയെക്കാള്‍ നന്നായി മറ്റാര്‍ക്കും മനസിലായിട്ടില്ല. എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഞാന്‍. ഇപ്പോള്‍ അദ്ദേഹം നമ്മോടൊപ്പമില്ല. എന്റെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുന്നു. ചാര്‍ലി, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു” ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.







