newsroom@amcainnews.com

ദക്ഷിണകൊറിയയില്‍ ട്രംപ്-ഷി ചിന്‍പിങ് കൂടിക്കാഴ്ച

ആറു വർഷത്തിന് ശേഷം ആദ്യമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. എപെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷന്‍) ഉച്ചകോടിക്കിടെ ദക്ഷിണ കൊറിയയിലെ ബുസാനിലായിരുന്നു കൂടിക്കാഴ്ച. ചൈനയുമായി വ്യാപാര കരാര്‍ ഒപ്പിടുമെന്ന സൂചന ട്രംപ് നല്‍കി. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് ഷി ചിന്‍പിങ് പറഞ്ഞു.

തീരുവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. വിശദമായ ചര്‍ച്ചകള്‍ ഇന്നു നടക്കും. ചൈനയില്‍നിന്നുള്ള അപൂര്‍വ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും യുഎസില്‍നിന്നുള്ള സെമി കണ്ടക്ടര്‍ ചിപ് കയറ്റുമതി നിയന്ത്രണം എടുത്തുകളയുന്നതും സംബന്ധിച്ച് തീരുമാനമാകും. ചൈനീസ് സ്ഥാപനമായ ടിക് ടോക്കിനെ യുഎസ് കമ്പനികള്‍ക്കു വില്‍ക്കുന്നതും പ്രധാന ചര്‍ച്ചയാകും.

You might also like

സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താനി താലിബാന്റെ ആക്രമണം; പാക് ആർമി ക്യാപ്റ്റനടക്കം ഏഴു സൈനികർ കൊല്ലപ്പെട്ടു

കാനഡ-ചൈന വ്യാപാരം മൂന്നിരട്ടിയാക്കാൻ സാധ്യത: ചൈനീസ് അംബാസഡർ

ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം: കാനഡ

‘അമേരിക്ക ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും’; ട്രംപ്

പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും! വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് കനേഡിയൻ തൊഴിൽ മന്ത്രി

ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ: ഹൂസ്റ്റണിലെ എയർപോർട്ടുകളിൽ സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയങ്ങൾ മണിക്കൂറുകൾ നീളുന്നു; വിമാനയാത്രികർ മുൻകൂട്ടി എത്താൻ നിർദ്ദേശം

Top Picks for You
Top Picks for You