newsroom@amcainnews.com

ചൈനയ്ക്ക് 50% താരിഫ്: ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി : വീണ്ടുമൊരു വ്യാപാരയുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തി ചൈനയ്ക്കെതിരായ അധിക താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച യുഎസ് താരിഫുകള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ചൈന പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി.

ഏപ്രില്‍ 8-നകം ചൈന പ്രഖ്യാപിച്ച യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 34% തീരുവ പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ ചൈനയ്ക്ക് 50% അധിക താരിഫുകള്‍ അമേരിക്ക ചുമത്തും, ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ യുഎസുമായി ചൈനീസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച കൂടിക്കാഴ്ച അടക്കം എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോക്ക് മാര്‍ക്കറ്റ് ഇടിവ് തുടരുകയും മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വര്‍ധിക്കുകയും ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

You might also like

ലിബറലുകളെ നേരിടാൻ പുതിയ തന്ത്രം; പൊയിലീവിന്റെ സൗമ്യരൂപം വോട്ടർമാരെ സ്വാധീനിക്കുമോ?

14,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കാനഡ: മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7%

എപ്സ്റ്റീൻ കേസ്: പാം ബോണ്ടി മൊഴി നൽകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ്; തീരുമാനം തർക്കത്തിലേക്ക്

ആക്സ്, ഡോവ് ബോഡി സ്പ്രേകൾക്ക് കാനഡയിൽ വിലക്ക്; സുരക്ഷാ ലേബലുകളിൽ വീഴ്ച; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

Top Picks for You
Top Picks for You