newsroom@amcainnews.com

ആൽബർട്ടയിൽ വാഹനമോഷണം വർധിക്കുന്നു; ആശങ്കയിൽ ട്രക്ക് ഉടമകൾ

നോർത്തേൺ ആൽബർട്ട നഗരമായ ഗ്രാൻഡ് പ്രയറിയിൽ വാഹനമോഷണം വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ഫെബ്രുവരി ആദ്യവാരം വരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹനമോഷണത്തിൽ 47% വർധനയാണ് രേഖപ്പെടുത്തിയത്. ഇതിൽ തന്നെ പിക്അപ്പ് ട്രക്കുകളെയാണ് വാഹനമോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. ജനുവരി 1 മുതൽ ഫെബ്രുവരി 9 വരെയുള്ള കാലയളവിൽ മാത്രം 28 വാഹനമോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

വെറും അഞ്ച് വർഷത്തിനിടെ നഗരത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് താമസക്കാരുടെ പരാതി. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളിൽ 70 ശതമാനവും പിക്അപ്പ് ട്രക്കുകളാണ്. തണുപ്പുകാലത്ത് എഞ്ചിൻ ചൂടാക്കാനായി സ്റ്റാർട്ട് ചെയ്ത് വെക്കുന്നതും, വാതിലുകൾ ലോക്ക് ചെയ്യാതെ പോകുന്നതുമാണ് മോഷണങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

You might also like

ആൽബർട്ട ബജറ്റ് 2026: ആരോഗ്യമേഖലയിലെ അക്യൂട്ട് കെയർ വിഭാഗത്തിന് 13.8 ബില്യൺ ഡോളർ അനുവദിക്കാൻ സർക്കാർ തീരുമാനം

നിക്ഷേപത്തിന്റെ പേരിൽ വൻ ചതി; അമേരിക്കയിൽ സ്വർണ്ണത്തട്ടിപ്പ് വ്യാപകമാകുന്നു, ഇരകളായത് സാധാരണക്കാർ​​

പ്രിൻസ് ആൽബർട്ടിൽ വാഹന മോഷണക്കേസുകളിൽ വർധന; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

പശ്ചിമേഷ്യ സംഘർഷം: മിഡിൽ ഈസ്റ്റിലുള്ള കാനഡക്കാർ ജാഗ്രത പാലിക്കണം; അനിത ആനന്ദ്

കാനഡയിൽ സമയം മാറുന്നു; ക്ലോക്കുകൾ ഒരു മണിക്കൂർ മുൻപോട്ട് നീക്കണം, ഡേലൈറ്റ് സേവിംഗ് ടൈം ഉടൻ ആരംഭിക്കും, പ്രധാന വിവരങ്ങൾ

കാനഡ ഇമിഗ്രേഷൻ അപേക്ഷകർക്ക് ആശ്വാസം; ഐആർസിസി പ്രോസസിംഗ് സമയം പരിഷ്കരിച്ചു, പിആർ കാർഡുകൾക്കും വർക്ക് പെർമിറ്റുകൾക്കും വേഗതയേറും

Top Picks for You
Top Picks for You