newsroom@amcainnews.com

വ്യാപാര യുദ്ധം: കനേഡിയൻ യാത്രക്കാർ അമേരിക്കയിലേക്കുള്ള യാത്രകൾ ഉപേക്ഷിക്കുന്നു; രണ്ടു വെസ്റ്റ്‌ജെറ്റ് സീസണൽ ഫ്ലൈറ്റുകൾ റദ്ദാക്കി

എഡ്മിൻറൻ: ആൽബർട്ടയിൽ നിന്നും അമേരിക്കയിലേക്കുള്ള രണ്ടു വെസ്റ്റ്‌ജെറ്റ് സീസണൽ ഫ്ലൈറ്റുകൾ ഈ വേനൽക്കാലത്ത് പറക്കില്ല. എഡ്മിൻറൻ-ഒർലാൻഡോ, കാൽഗറി-ന്യൂയോർക്ക് സീസണൽ ഫ്ലൈറ്റുകളാണ് കാൽഗറി ആസ്ഥാനമായുള്ള വെസ്റ്റ്‌ജെറ്റ് എയർലൈൻ റദ്ദാക്കിയത്. കാനഡ-യുഎസ് വ്യാപാര യുദ്ധത്തെ തുടർന്ന് കനേഡിയൻ യാത്രക്കാർ അമേരിക്കയിലേക്കുള്ള യാത്രാ പദ്ധതികളിൽ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് ഈ നീക്കമെന്ന് വെസ്റ്റ്‌ജെറ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ജോൺ വെതറിൽ അറിയിച്ചു. സീസണൽ ഫ്ലൈറ്റുകൾ റദ്ദാക്കിയ വിവരം എല്ലാ യാത്രക്കാരെയും അറിയിക്കുമെന്നും അദ്ദേഹം പറയുന്നു.

യുഎസിനെ ഉപേക്ഷിച്ച് മെക്സിക്കോ, കരീബിയൻ തുടങ്ങിയ മറ്റ് സൺ ഡെസ്റ്റിനേഷനുകളിലേക്കും അറ്റ്ലാൻ്റിക് ഡെസ്റ്റിനേഷനുകളിലേക്കും കനേഡിയൻ പൗരന്മാർ തങ്ങളുടെ യാത്ര മാറ്റിയതായി ജോൺ വെതറിൽ പറയുന്നു. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നത് വ്യോമയാന വ്യവസായത്തിലുടനീളം സാധാരണമാണ്, അദ്ദേഹം വ്യക്തമാക്കി.

You might also like

തീപിടുത്തമുണ്ടായെന്ന് ഐഫോൺ എസ്ഒഎസ് അലേർട്ട്: ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി വെർനോൺ സെർച്ച് ആൻഡ് റെസ്‌ക്യൂ സം​​ഘം; ഒടുവിൽ സന്ദേശം സാങ്കേതിക പിഴവെന്ന് കണ്ടെത്തി

പ്രൊഫ. എം.കെ സാനു അന്തരിച്ചു

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

അമേരിക്കയിൽ വീണ്ടും ഭൂചലനം; 2.7 തീവ്രത

Top Picks for You
Top Picks for You