ഹമാസ് കീഴടങ്ങുന്നില്ലെങ്കില്‍ ഗാസയെ പൂര്‍ണമായി നശിപ്പിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലെ ഇടുങ്ങിയ തെരുവുകളില്‍ പഴയവാഹനങ്ങളില്‍ ബോംബ് വച്ചു വീടുകള്‍ തകര്‍ക്കുന്ന രീതി സൈന്യം തുടര്‍ന്നു. ഇന്നലത്തെ ആക്രമണങ്ങളില്‍ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
ബന്ദികളെ മോചിപ്പിക്കുകയും ആയുധംവച്ചു കീഴടങ്ങുകയും ചെയ്യണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഹമാസ് അംഗീകരിക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.യുഎസ് പ്രസിഡന്റ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചതായും വിദേശകാര്യമന്ത്രി ഗിഡിയാന്‍ സാര്‍ പറഞ്ഞു. ഗാസയ്ക്കു ഗുണകരമാകുന്ന പദ്ധതി തയാറാക്കിവരികയാണെന്നു ട്രംപ് പറഞ്ഞു. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നാണ് ഹമാസിന്റെ നിലപാട്.







