newsroom@amcainnews.com

കാനഡയിൽ ഏറ്റവും കൂടുതൽ യാത്രാക്ലേശം നേരിടുന്ന രണ്ടാമത്തെ നഗരമായി ടൊറൻ്റോ; ടൊറൻ്റോയിലെ യാത്രക്കാർക്ക് കഴിഞ്ഞ വർഷം റോഡിൽ നഷ്ടമായത് 100 മണിക്കൂർ

നാവിഗേഷൻ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ ടോംടോം (TomTom) പുറത്തുവിട്ട 2025-ലെ ആഗോള ട്രാഫിക് ഇൻഡക്സ് പ്രകാരം, കാനഡയിൽ ഏറ്റവും കൂടുതൽ യാത്രാക്ലേശം നേരിടുന്ന രണ്ടാമത്തെ നഗരമായി ടൊറൻ്റോ മാറി. കഴിഞ്ഞ വർഷം ടൊറൻ്റോയിലെ ഡ്രൈവർമാർക്ക് ശരാശരി 100 മണിക്കൂറിലധികം സമയമാണ് തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കിൽ നഷ്ടമായത്.
2024-നെ അപേക്ഷിച്ച് യാത്രാ സമയത്തിൽ ഏകദേശം നാല് മണിക്കൂറിൻ്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ 112 മണിക്കൂർ ട്രാഫിക് കുരുക്കിൽ നഷ്ടപ്പെട്ട വാൻകൂവർ നഗരമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ടൊറൻ്റോയിലെ ട്രാഫിക് സാന്ദ്രതയിൽ നേരിയ കുറവുണ്ടായെങ്കിലും, വാഹനങ്ങളുടെ വേഗത കുറയുന്നതും യാത്രാസമയം കൂടുന്നതും വലിയ വെല്ലുവിളിയായി തുടരുന്നു.

റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, ടൊറൻ്റോയിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 26 മിനിറ്റും 40 സെക്കൻഡും ആവശ്യമാണ്. തിരക്കേറിയ സമയങ്ങളിൽ നഗരത്തിലെ വാഹനങ്ങളുടെ ശരാശരി വേഗത മണിക്കൂറിൽ 18.9 കിലോമീറ്ററായി ചുരുങ്ങിയിട്ടുണ്ട്. ഹെവേകളിലൂടെയുള്ള യാത്രയിൽ വാഹനങ്ങൾ ശരാശരി 53.6 കിലോമീറ്റർ വേഗത മാത്രമാണ് കൈവരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മോശം ഗതാഗതക്കുരുക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി 14-നായിരുന്നു (വാലൻ്റൈൻസ് ഡേ). അന്ന് വൈകുന്നേരം ആറ് മണിയോടെ ട്രാഫിക് തിരക്ക് 106 ശതമാനമായി ഉയർന്നതോടെ ഡ്രൈവർമാർക്ക് 15 മിനിറ്റ് കൊണ്ട് വെറും 3.8 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കാൻ സാധിച്ചത്. ലോകമെമ്പാടുമുള്ള 3.65 ട്രില്യൺ കിലോമീറ്ററിലധികം വരുന്ന യാത്രാ വിവരങ്ങൾ വിശകലനം ചെയ്താണ് ടോംടോം ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

You might also like

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

Top Picks for You
Top Picks for You