ടൊറൻ്റോ: ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം. ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും ജീവിക്കുന്നവരിൽ 85 ശതമാനം പേരും ജീവിതച്ചെലവ് കുതിച്ചുയർന്നതായി അഭിപ്രായപ്പെട്ടു. നിലവിലെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെക്കുറിച്ചുള്ള വിവരങ്ങളാണ് ടൊറൻ്റോ, ജി.ടി.എ. നിവാസികളിൽ നിന്ന് സർവ്വെയിലൂടെ തേടിയത്. കാനഡ പൾസ് ഇൻസൈറ്റ്സ് എന്ന സ്ഥാപനമാണ് സർവ്വെ നടത്തിയത്. ടൊറൻ്റോയിൽ 59 ശതമാനം പേരും ജി.ടി.എയിൽ 65 ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും നിത്യവൃത്തിക്ക് പ്രയാസം നേരിടുകയാണെന്നും അറിയിച്ചു.
ഗ്രോസറി, വാടക എന്നീ ചെലവുകളണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഗ്രോസറിക്ക് 48 ശതമാനവം വാടകയ്ക്ക് 30 ശതമാനത്തോളവും ചെലവാക്കേണ്ടി വരുന്നുണ്ട്. വർധിച്ച ജീവിതച്ചെലവ് കാരണം ജി.ടി.എയിലുള്ള 72 ശതമാനം പേരും വ്യക്തിഗത ആവശ്യങ്ങൾ വെട്ടിക്കുറച്ചു. വിനോദം, ഭക്ഷണം, യാത്ര, സമ്മാനങ്ങൾ എന്നിവയ്ക്കായി ചെലവാക്കുന്ന തുകയിൽ പലരും കുറവ് വരുത്തിയിട്ടുണ്ട്.







