newsroom@amcainnews.com

ആപ്പിളിന്റെ തലപ്പത്ത് മാറ്റം; ടിം കുക്ക് സ്ഥാനമൊഴിയുന്നു; പുതിയ സിഇഒ ആയി ജോൺ ടെർണസ്

ലോകപ്രശസ്ത ടെക് ഭീമനായ ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്നും ടിം കുക്ക് സ്ഥാനമൊഴിയുന്നു. 2026 ഏപ്രിൽ 20-നാണ് ആപ്പിൾ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. നിലവിൽ ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ആയ ജോൺ ടെർണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി നിയമിതനായിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സിഇഒ സ്ഥാനത്തുനിന്നും മാറുന്ന ടിം കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.

കഴിഞ്ഞ 25 വർഷമായി ആപ്പിളിൽ പ്രവർത്തിക്കുന്ന ജോൺ ടെർണസ്, ഐഫോൺ, ഐപാഡ്, മാക് ബുക്ക് തുടങ്ങിയ പ്രമുഖ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ടിം കുക്കിന്റെ പിൻഗാമിയായി ആപ്പിൾ ബോർഡ് ഐകകണ്ഠേനയാണ് ടെർണസിനെ തിരഞ്ഞെടുത്തത്. 2011-ൽ സ്റ്റീവ് ജോബ്സിന്റെ പിൻഗാമിയായി എത്തിയ കുക്ക്, 15 വർഷത്തോളം ആപ്പിളിനെ നയിച്ചു. അദ്ദേഹത്തിന്റെ കീഴിൽ ആപ്പിളിന്റെ വിപണി മൂല്യം 350 ബില്യൺ ഡോളറിൽ നിന്നും ഏകദേശം 4 ട്രില്യൺ ഡോളറിലേക്ക് കുതിച്ചുയർന്നു.

ആപ്പിളിന്റെ സിഇഒ ആയി സേവനമനുഷ്ഠിക്കാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ടിം കുക്ക് പ്രസ്താവനയിൽ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആപ്പിൾ വലിയ മാറ്റങ്ങൾക്കൊരുങ്ങുന്ന സമയത്താണ് ഈ നേതൃമാറ്റം എന്നത് ശ്രദ്ധേയമാണ്. ജോൺ ടെർണസിന്റെ കീഴിൽ ആപ്പിൾ പുതിയൊരു എഐ യുഗത്തിലേക്ക് കടക്കുമെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. സെപ്റ്റംബർ വരെ കുക്ക് സിഇഒ ആയി തുടരും.

You might also like
Canada says midterms won't change trade stance, sees talks with US officials

യുഎസ് തെരഞ്ഞെടുപ്പ് ഫലം വ്യാപാര നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കാനഡ; യുഎസ് ഉദ്യോഗസ്ഥരുമായി ഉടൻ ചർച്ച നടക്കും

UP man ties wife to chair, burns her alive over suspected affair

അവിഹിതബന്ധം ആരോപിച്ചു ഭാര്യയെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; യുപിയിൽ ഭർത്താവ് അറസ്റ്റിൽ

സുരക്ഷാ ആശങ്ക: കാനഡയിൽ വിറ്റഴിച്ച മൂന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഇടക്കാല തിരഞ്ഞെടുപ്പ്: പ്രചാരണ റാലികള്‍ റദ്ദാക്കി ട്രംപ്

ജൂലിയാന സ്ട്രാറ്റണിന് ചരിത്രവിജയം: ഇല്ലിനോയിയിൽ സെനറ്റ് സീറ്റ് നിലനിർത്തി ഡെമോക്രാറ്റുകൾ

Friend reacts to Learjet co-pilot Nathalia Filgueiras’ haunting last words before deadly crash

മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ലിയർജെറ്റ് സഹ-പൈലറ്റ് നതാലിയ ഫിൽഗ്വേരാസ് പറഞ്ഞ വിറങ്ങലിപ്പിക്കുന്ന അവസാന വാക്കുകളെക്കുറിച്ച് സുഹൃത്ത്

Top Picks for You
Top Picks for You