newsroom@amcainnews.com

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൻറെ വിങ്ങലിൽ ലോകം

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൻറെ വിങ്ങലിൽ ലോകം. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ. മാറിയ കാലത്തിന്റെ ബോധ്യങ്ങൾക്കനുസരിച്ച് സഭയിലും പരിവർത്തനങ്ങൾ വരുത്തിയ വൈദികനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അപ്പോഴും പല യാഥാസ്ഥിതിക നിലപാടുകളെയും ചേർത്തുപിടിച്ച സഭാ നായകൻ. കത്തോലിക്ക സഭയ്ക്കും, ലോക ജനതയ്ക്കും ഫ്രാൻസിസ് മാർപാപ്പയെ ഒരിക്കലും മറക്കാനാകില്ല.

റോമൻ കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കകാരനായ ഹോർഗേ മരിയോ ബർഗോളിയോ, തൻറെ പേര് സ്വീകരിച്ചത് മുതൽ വ്യത്യസ്തനായിരുന്നു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിസെന്ന പേര് ഒരു മാർപാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യാളനെന്നറിയപ്പെടുന്ന അസീസിലെ വിശുദ്ധ ഫ്രാൻസിസിൻറെ പേര് തെരഞ്ഞെടുത്തതിൻറെ അർത്ഥതലങ്ങൾ വലുതായിരുന്നു. മാർപാപ്പയായശേഷം വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവെച്ച് അതിഥിമന്ദിരത്തിലെ സാധാരണ മുറിയിൽ താമസമാക്കി.ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന്ദരിദ്രർക്കും സ്ത്രീകൾക്കും യുദ്ധങ്ങളിലെ ഇരകൾക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപാപ്പ യുദ്ധങ്ങൾക്കെതിരെ നിലകൊണ്ടു. സ്വവർഗാനുരാഗികളും ദൈവത്തിൻറെ മക്കളാളെന്ന് പറഞ്ഞ് ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിൻറെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.

ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിൻറെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. അപ്പോഴും ഗർഭഛിദ്രം,സ്ത്രീപൗരോഹിത്യം സ്വവർഗവിവാഹം എന്നിവയിൽ പാരന്പരാഗത നിലപാട് മാറ്റിയില്ല. അർജൻറീയിലെ ഏകാധിപത്യഭരണക്കാലത്ത് അതിനോട് സന്ധിചെയ്തയാളെന്ന വിമർശനവും ജെസ്യൂട്ട് സഭക്കുള്ളിൽ മരിയോ ബർഗോളിയോയെ ഒരുകാലത്ത് അനഭിമതനാക്കിയിട്ടുണ്ട്. എന്നാൽ തൻറെ മുൻകാല നിലപാടുകൾ പലതും അപക്വമാണെന്ന് മാർപാപ്പയായ ശേഷം ഏറ്റുപറഞ്ഞിട്ടുമുണ്ട്. അധികാരത്തിൻറ മഹോന്നതിയിലിരുന്നുകൊണ്ടുള്ള ഇത്തരം തുറന്ന് പറച്ചിലുകളാണ് ഫ്രാൻസിസ് പാപ്പയെ പ്രിയങ്കരനാക്കിട്ടുള്ളതും.1969 ൽ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം, 1998 ൽ ആ‌ർച്ച് ബിഷപ്പും 2001 ൽ കർദിനാളുമായി. 2013 ലാണ് പോപ്പ് പദവിയിലെത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പലതവണ അസുഖങ്ങൾ അലട്ടിയിരുന്നുവെങ്കിലും വിദേശ സന്ദർശനങ്ങളിലടക്കം വ്യാപൃതനായിരുന്ന മാർപാപ്പ 89 മത്തെ വയസിലാണ് ഓർമ്മയാകുന്നത്.

You might also like
India Press Club Dallas Chapter to launch its activities on August 23

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

Vadakara Drug Case: Accused teachers in police custody

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

കാൽ​ഗറിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം: എംപിമാർക്ക് പരാതി നൽകാൻ നിർദ്ദേശം

Centre Bans Cold and Cough Drug Combinations for Children Under Four

നാലു വയസ്സിന് താഴെയുള്ള കുട്ടികളുടെ ചുമമരുന്ന് സംയുക്തങ്ങൾക്ക് കേന്ദ്ര വിലക്ക്

കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷസാധ്യത; ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ആശങ്കയുയർത്തുന്നു

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

Top Picks for You
Top Picks for You