newsroom@amcainnews.com

11 വർഷത്തിനിടെ 17,500-ലധികം വിദേശികളുടെ ക്രിമിനൽ ശിക്ഷകളിൽ ഇമിഗ്രേഷൻ വകുപ്പ് മാപ്പു നൽകി

ഓട്ടവ: കഴിഞ്ഞ 11 വർഷത്തിനിടെ 17,500-ലധികം വിദേശികളുടെ ക്രിമിനൽ ശിക്ഷകളിൽ ഇമിഗ്രേഷൻ വകുപ്പ് മാപ്പു നൽകിയതായി ഫെഡറൽ ഗവൺമെന്റ് കണക്കുകൾ. മാപ്പ് നൽകിയ കുറ്റകൃത്യങ്ങൾ ഏത് തരത്തിലുള്ളതാണെന്നതിനെ സംബന്ധിച്ച ആശങ്കകളാണ് ഈ വെളിപ്പെടുത്തൽ ഉയർത്തിയിരിക്കുന്നത്. ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്ന ഒരു പ്രവൃത്തിയിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കാനഡയിൽ പൊതുവെ വിദേശികളെ തുടരാൻ അനുവദിക്കില്ല. എന്നാൽ ഒരാൾ ശിക്ഷിക്കപ്പെട്ട് അഞ്ച് വർഷം കഴിയുകയോ ശിക്ഷ പൂർത്തിയാക്കുകയോ ചെയ്താൽ ഇതിന് മാറ്റം വരുത്താൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡയ്ക്ക് (ഐ ആർ സി സി) അധികാരമുണ്ട്.

2024 വരെയുള്ള 11 വർഷത്തിനുള്ളിൽ വിദേശത്ത് ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 17,600 പേരെ ഐ ആർ സി സി ‘പരിഗണിച്ചതായി’ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനർഥം അവർക്ക് ജോലി, പഠന വിസകൾ ഉൾപ്പെടെ, സ്ഥിര താമസക്കാരായോ സന്ദർശകരായോ കാനഡയിലേക്ക് പ്രവേശിക്കാൻ അപേക്ഷിക്കാൻ കഴിഞ്ഞു എന്നാണ്. എന്നാൽ ക്ഷമിച്ചിട്ടുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളുടെ തരംതിരിവ് ഐ ആർ സി സി പുറത്തുവിട്ടിട്ടില്ല. ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിൽ ഇമിഗ്രേഷൻ മന്ത്രി ഇടപെടുമെന്ന് ദി ഗ്ലോബ് ആൻഡ് മെയിലിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം 1,390 പേരുടെ ക്രിമിനൽ ശിക്ഷകൾ ഐ ആർ സി സി മാപ്പുനൽകി. അതേസമയം 105 അപേക്ഷകൾ നിരസിക്കുകയും ചെയ്തു. 2023-ൽ 1,505 പേരെ പുനരധിവസിപ്പിച്ചതായി കണക്കാക്കുകയും 70 അപേക്ഷകൾ നിരസിക്കുകയും ചെയ്തു. ‘ഇമിഗ്രേഷൻ സിസ്റ്റത്തിന്റെ പരിശോധനാ പ്രക്രിയയിൽ പൊതുജനങ്ങൾക്ക് എന്തെങ്കിലും വിിശ്വാസമുണ്ടാകണമെങ്കിൽ ഏത് തരത്തിലുള്ള ശിക്ഷകളാണ് ക്ഷമിക്കുന്നതെന്നതിനും ഓരോ കേസിന്റെയും സാഹചര്യങ്ങൾ എന്താണെന്നതിനും കൂടുതൽ സുതാര്യത ആവശ്യമാണെന്ന് യാഥാസ്ഥിതിക ഇമിഗ്രേഷൻ നിരൂപക മിഷേൽ റെമ്പൽ ഗാർണർ പറഞ്ഞു. കാനഡയിലേക്ക് പ്രവേശിക്കുന്ന നിരവധി വിഭാഗങ്ങളെ പരിശോധിക്കുന്നതിന്റെ പര്യാപ്തതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെന്നും അവർ പറഞ്ഞു, പാർലമെന്റ് വേനൽക്കാല അവധി കഴിഞ്ഞ് മടങ്ങുമ്പോൾ കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിയിൽ ഈ വിഷയം ഉന്നയിച്ചേക്കാം. കുറ്റകൃത്യങ്ങൾക്ക് മാപ്പ് ലഭിക്കാൻ അപേക്ഷിക്കുന്ന വിദേശികൾ ഭാവിയിൽ ക്രിമിനൽ പ്രവൃത്തികളിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് കാണിക്കണമെന്ന് ഐ ആർ സി സി പറയുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണവും ഓരോന്നിന്റെയും സാഹചര്യങ്ങളും ഗൗരവവും വകുപ്പ് പരിഗണിക്കുന്നുവെന്ന് ഐ ആർ സി സി പറഞ്ഞു. കുറ്റകൃത്യം നടന്നതിനുശേഷം അപേക്ഷകന്റെ പെരുമാറ്റവും പരിഗണിക്കും. ‘സമൂഹത്തിൽ അവർക്ക് ലഭിക്കുന്ന പിന്തുണ’, അപേക്ഷകന്റെ നിലവിലെ സാഹചര്യങ്ങൾ എന്നിവയും ഐആർസിസി പരിശോധിക്കുന്നുവെന്ന് പറഞ്ഞു.

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്കുള്ള പുനരധിവാസത്തിനുള്ള അപേക്ഷ അംഗീകരിക്കാനോ നിരസിക്കാനോ ഉള്ള തീരുമാനം സാധാരണയായി ഉചിതമായ നിയുക്ത അധികാരമുള്ള ഒരു ഐ ആർ സി സി ഉദ്യോഗസ്ഥനാണ് എടുക്കുന്നത്. അതേസമയം കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള തീരുമാനങ്ങൾ ഇമിഗ്രേഷൻ, റഫ്യൂജീസ്, സിറ്റിസൺഷിപ്പ് മന്ത്രിയാണ് എടുക്കുന്നതെന്ന് ഐ ആർ സി സി വക്താവ് നാൻസി കാരോൺ പറഞ്ഞു.

കനേഡിയൻമാരെ സംരക്ഷിക്കുന്നതിനും സുതാര്യതയ്ക്കായി ഏത് തരത്തിലുള്ള ശിക്ഷകളാണ് ക്ഷമിച്ചതെന്ന് ഐ ആർ സി സി വ്യക്തമാക്കണമെന്ന് വാൻകൂവർ ആസ്ഥാനമായുള്ള ഇമിഗ്രേഷൻ അഭിഭാഷകൻ റിച്ചാർഡ് കുർലാൻഡ് പറഞ്ഞു. പല കേസുകളിലും ഒരു വ്യക്തിയെ പുനരധിവസിപ്പിക്കുന്നത് ന്യായീകരിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുമ്പോഴാണിത് കാണപ്പെടാറുള്ളത്. ചില കുറ്റകൃത്യങ്ങൾ നിസ്സാരമാണെന്നും പതിറ്റാണ്ടുകളായി വീണ്ടും കുറ്റകൃത്യം ചെയ്യാത്ത ആളുകൾ ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളും ഗാർഹിക പീഡനവും ഉൾപ്പെടെയുള്ള ‘വ്യക്തിക്കെതിരായ കുറ്റകൃത്യങ്ങൾക്ക്’ ശിക്ഷിക്കപ്പെട്ട അപേക്ഷകർ ഉയർന്ന തലത്തിലുള്ള പരിശോധനയ്ക്ക് വിധേയരാകണം. അമേരിക്കയിൽ നിന്ന് നാടുകടത്തൽ നേരിടുന്ന ക്രിമിനൽ കുറ്റക്കാർ കാനഡയിലേക്ക് കടക്കാൻ ശ്രമിച്ചേക്കാമെന്നതിനാൽ ഈ വിഷയം വളരെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ക്രിമിനൽ കുറ്റക്കാരായ കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞയാഴ്ച, യു എസ് സുപ്രിം കോടതിയിൽ നിയമപരമായ വിജയം നേടി, നിയമവിരുദ്ധ കുടിയേറ്റക്കാരെ സ്വീകരിക്കാൻ സമ്മതിച്ച എൽ സാൽവഡോർ പോലുള്ള മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താൻ ആഭ്യന്തര സുരക്ഷാ വകുപ്പിനെ അനുവദിക്കുന്നു. ‘പുനരധിവാസത്തിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ താത്ക്കാലിക താമസക്കാരനായോ സ്ഥിര താമസക്കാരനായോ പ്രവേശനം തേടുന്ന അപേക്ഷകർക്കുള്ള ആവശ്യകതകൾ അവർ പാലിക്കേണ്ടതുണ്ട്’ എന്ന് ഐആർസിസിയുടെ കാരോൺ പറഞ്ഞു.

You might also like

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

Top Picks for You
Top Picks for You