newsroom@amcainnews.com

ഏബ്രഹാമിന്‍റെ അഞ്ചാം സുവിശേഷം: പുസ്തകം പ്രകാശനം ചെയ്തു

കുമ്പനാട് : നൂറ്റാണ്ടുകൾ കഴിഞ്ഞാലും മനുഷ്യനെയും ഈ ഭൂമിയെയും അതിലെ മുഴുവൻ ചരാചരങ്ങളെയും നമ്മുടെ മുഴുവൻ ജീവിതത്തെയും സ്വാധീനിക്കുന്ന പുസ്തകമാണ് വിശുദ്ധ വേദ പുസ്തകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ക്രൈസ്തവ ഗ്രന്ഥകാരൻ ഷാജി ഏബ്രഹാം രചിച്ച ഏബ്രഹാമിന്‍റെ അഞ്ചാം സുവിശേഷമെന്ന പുസ്തകത്തിന്‍റെ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി ജെ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അന്റോ ആന്‍റണി എംപി, യാക്കോബായ സഭ നിരണം ഭദ്രാസനധിപൻ ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഇവാഞ്ജലിക്കൽ സഭ പ്രിസൈഡിങ് ബിഷപ്പ് ഡോ തോമസ് ഏബ്രഹാം, മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം, ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപെയ്സൺ ശോഭ വർഗീസ്, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പ്രോഗ്രാം കൺവീനർ സുബിൻ നീറുംപ്ലാക്കൻ, റവ അജിത് ഈപ്പൻ തോമസ്, റവ സി എം വർഗീസ്, റവ ഏബ്രഹാം ജോർജ്, റവ ഈപ്പൻ ഏബ്രഹാം, റവ കെ എസ് ജയിംസ്, സ്റ്റെല്ലാ തോമസ്, ശ്രീകുമാർ കുമ്പനാട് എന്നിവർ പ്രസംഗിച്ചു.

വോയ്സ് ഓഫ് ദൈ വേഡ് പബ്ലിക്കേഷൻ ലണ്ടന്‍റ ഈ വർഷത്തെ എക്സലൻസി അവാർഡുകൾ സമൂഹത്തിൽ വ്യത്യസ്ഥ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരായ കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററും ജൈവ കർഷകനുമായ അപ്പു ജോൺ ജോസഫ്, പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ വി സി മാത്യു, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഭവന നിർമ്മാണ പദ്ധതി ചീഫ് കോർഡിനേറ്റർ സുബിൻ നീറുംപ്ലാക്കൽ, വീൽ ചെയർ അസോസിയേഷൻ ഭാരവാഹി സിന്ധു സുഹ്ദേവൻ എന്നിവർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മാനിച്ചു.

ഏബ്രഹാമിന്‍റെ അഞ്ചാം സുവിശേഷം ലഭ്യമാകുന്ന സ്ഥലം :

  • CSS Thiruvella
  • Sathyam Ministries, Thottabhagom, Thiruvella
  • Book Depot, St. Thomas Evangelical church (HQ), Manjadi , Thiruvella
  • CSI Diocesan Book Depot, Kottayam

Subin Neerumplackan – 94470 23400

Paul Sreekumar – 94959 09601‬

Josemon P. S (Delhi) – 98711 00945‬

You might also like

ഇന്ത്യയിൽനിന്ന് നാല് കിലോഗ്രാമിലധികം കഞ്ചാവ് ഇറക്കുമതി ചെയ്തതിന് ഓട്ടവ സ്വദേശിയായ ഇന്ത്യൻ വംശജനെതിരെ കേസ്

സൈനിക കരാറിൽ ഒപ്പ് വെച്ച് കാനഡ-ഫിലിപ്പീൻസ്

മെലിസ ചുഴലിക്കാറ്റ്: കരീബിയൻ രാജ്യങ്ങൾക്ക് സഹായവുമായി കാനഡ

ഗാസ വെടിനിർത്തൽ ചർച്ച: തുർക്കിയിൽ തിങ്കളാഴ്ച നിർണായക യോഗം

ആൽബർട്ടയിൽ $7 മില്യൺ ഡോളറിൻ്റെ കൊക്കെയ്ൻ വേട്ട; 28കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വര്‍ക് പെര്‍മിറ്റ് പുതുക്കൽ നടപടികള്‍ കര്‍ശനമാക്കി യുഎസ്

Top Picks for You
Top Picks for You