newsroom@amcainnews.com

കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ തന്നോട് നന്ദിയാണ് പറയേണ്ടതെന്ന്: ഡോണള്‍ഡ് ട്രംപ്

ലൊസാഞ്ചലസില്‍ കുടിയേറ്റക്കാരുടെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഈ നീക്കം കലാപകാരികള്‍ ലൊസാഞ്ചലസിനെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത് തടഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, ലോസ് ഏഞ്ചല്‍സ് മേയര്‍ കാരെന്‍ ബാസ് എന്നിവരെ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചു.

കഴിവുകെട്ട ഗവര്‍ണര്‍ ഗാവിന്‍ ന്യൂസവും മേയര്‍ കാരെന്‍ ബാസും തന്നോട് നഗരത്തെ വീണ്ടെടുത്ത് തന്നതിന് നന്ദി പറയേണ്ടത്. പകരം, കാലിഫോര്‍ണിയയിലെയും അമേരിക്കയിലെയും ജനങ്ങളോട് ഞങ്ങളെ ആവശ്യമില്ലെന്നും ഇവ ‘സമാധാനപരമായ പ്രതിഷേധങ്ങള്‍’ ആണെന്നും പറഞ്ഞുകൊണ്ട് അവര്‍ കള്ളം പറയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. നമ്മുടെ പൗരന്മാരെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ആവശ്യമായത് താന്‍ എപ്പോഴും ചെയ്യും, അങ്ങനെ നമുക്ക് ഒരുമിച്ച് അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ലൊസാഞ്ചലസിലെ കുടിയേറ്റ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ 2,000 നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ഈ നീക്കം അനാവശ്യമാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ട്രംപ് പരസ്യമായി രംഗത്ത് വന്നത്. ന്യൂസമിന്റെ അറസ്റ്റിനെ പിന്തുണയ്ക്കുമെന്നും ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു.

You might also like

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

Top Picks for You
Top Picks for You