അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിനെ പിടിച്ചുലച്ച മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 104 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 84 മരണങ്ങളും കേര്‍ കൗണ്ടിയിലാണ് രേഖപ്പെടുത്തിയത്. മരിച്ചവരില്‍ 28 കുട്ടികളും ഉള്‍പ്പെടുന്നു.
ഇപ്പോഴും 24 പേരെ കണ്ടെത്താനുണ്ട്, ഇതില്‍ ക്യാമ്പ് മിസ്റ്റിക്കിലെ 10 കുട്ടികളും ഒരു കൗണ്‍സലറും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ടെക്സസിന്റെ മധ്യമേഖലയില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നദി 45 മിനിറ്റിനുള്ളില്‍ 26 അടിയിലധികം ഉയര്‍ന്നത് സ്ഥിതി അതീവ ഗുരുതരമാക്കി. പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ ഇപ്പോഴും നിലവിലുണ്ട്.