മൂന്നാഴ്ചയായി തുടരുന്ന അധ്യാപകരുടെ സമരം വഴിത്തിരിവിലേക്ക്. ഔദ്യോഗികമായി അധ്യാപകർക്ക് ജോലിയിലേക്ക് തിരിച്ചെത്താനുള്ള നിയമം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിയമനിര്‍മ്മാണം ബില്‍ 2, ബാക്ക് ടു സ്‌കൂള്‍ ആക്ടായാണ് അവതരിപ്പിക്കുന്നത്. അടുത്ത ആഴ്ചയ്ക്കുള്ളില്‍ കരാര്‍ ഉണ്ടായില്ലെങ്കില്‍ അധ്യാപകരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉത്തരവിടുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് സൂചന നൽകി.
മൂന്നാഴ്ചയായി തുടരുന്ന പണിമുടക്കില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം എൻഡിപി ഈ നിയമനിര്‍മ്മാണത്തെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് നഹീദ് നെന്‍ഷി വ്യക്തമാക്കി. അധ്യാപകരുടെ ആശങ്കകള്‍ പരിഹരിക്കാതെയാണ് അവരെ തിരികെ ജോലിയില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നത്. ആല്‍ബര്‍ട്ടയുടെ ചരിത്രത്തിലെ ജനാധിപത്യ അവകാശങ്ങളുടെ ഏറ്റവും വലിയ ദുരുപയോഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







