കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ 35% അധിക തീരുവയ്‌ക്കെതിരെ പ്രതികാര തീരുവ ചുമത്തി തിരിച്ചടിക്കണമെന്ന് ഒൻ്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. ട്രംപ് ചുമത്തിയ 35 ശതമാനം അധിക തീരുവയ്ക്ക് 50 ശതമാനം പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ് പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് കാനഡ വഴങ്ങരുതെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും ഡഗ് ഫോര്‍ഡ് പറഞ്ഞു. കാനഡ ശരിയായ കരാറില്‍ കുറഞ്ഞതൊന്നും അംഗീകരിക്കരുതെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു.