newsroom@amcainnews.com

ദശലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ വില്പനയ്ക്കെന്ന് പഠനം

ദശലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ വില്പനയ്ക്കെന്ന് പുതിയ പഠനം. സ്വകാര്യ ക്ലിനിക്കുകൾ രോഗികളുടെ ഡാറ്റ ഔഷധ കമ്പനികൾക്ക് വിൽക്കുന്നു എന്നാണ് പഠനത്തിലുള്ളത്. കാനഡയിൽ മെഡിക്കൽ റെക്കോർഡ് വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, രോഗികളുടെ ഡാറ്റ വ്യത്യസ്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് എങ്ങനെ ലഭ്യമാകുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് പഠനം പരിശോധിച്ചത്. സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഡോക്ടർമാർ, വാണിജ്യ ഡാറ്റ ബ്രോക്കർമാർ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവരടങ്ങുന്ന ശൃംഖലകൾ, രോഗികളുടെ മെഡിക്കൽ രേഖകൾ വാണിജ്യപരമായി ഉപയോഗിക്കുന്നു എന്നാണ് പഠനത്തിലുള്ളത്.

ഫാർമസ്യൂട്ടിക്കൾ കമ്പനികളാണ് ഈ ഡേറ്റകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. രണ്ട് രീതിയിലാണ് ഇത് പ്രധാനമായും പ്രവർത്തിക്കുന്നത്. ഇതനുസരിച്ച് ചില സ്വകാര്യ ക്ലിനിക്കുകൾ രോഗികളുടെ പേരുകൾ, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്ത് ഈ ഡാറ്റ ഒരു ബാഹ്യ കമ്പനിക്ക് വിൽക്കുന്നു. ഈ കമ്പനി വിവരങ്ങൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് കൈമാറുന്നു. മറ്റൊരു രീതിയനുസരിച്ച്, ഡാറ്റ ശേഖരിക്കുന്ന കമ്പനിയുടെ ഒരു അനുബന്ധ സ്ഥാപനമായാണ് ക്ലിനികുകൾ പ്രവർത്തിക്കുന്നത്. ഇതിലൂടെ ആ കമ്പനിക്ക് രോഗിയുടെ വിവരങ്ങൾ നേരിട്ട് ലഭിക്കുന്നു.

ചിലപ്പോൾ ഈ ഡേറ്റ പങ്കിടൽ രോഗികൾക്കും ഗുണകരമായേക്കാം. എന്നാൽ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ ചെലവ് വർദ്ധിപ്പിക്കുന്നതടക്കമുള്ള ഫലങ്ങളും ഇതുണ്ടാക്കിയേക്കാമെന്ന് ഡൽഹൗസി സർവകലാശാലയിലെ ഹെൽത്ത് ജസ്റ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ മാത്യു ഹെർഡർ പറഞ്ഞു. യാതൊരു തരത്തിലുള്ള സുതാര്യതയുമില്ലാതെയാണ് ഇത് നടക്കുന്നത്. അതും ആശങ്കയുണ്ടാക്കുന്നു എന്ന് മാത്യു ഹെർഡർ പറഞ്ഞു.

You might also like
Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Top Picks for You
Top Picks for You