newsroom@amcainnews.com

കർശന നിയന്ത്രണം: വൻ മാറ്റങ്ങളുമായി കാനഡയിലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ

വൻ മാറ്റങ്ങളുമായി കാനഡയിലെ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ. ഫെഡറൽ പ്രക്ഷേപണ റെഗുലേറ്ററായ CRTC (കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ് കമ്മീഷൻ) കനേഡിയൻ ഉള്ളടക്കത്തിന്റെ പുതിയതും കർശനവുമായ നിയമ പരിഷ്കരണം ഇന്ന് പ്രാബല്യത്തിൽ വരും. ടെലിവിഷൻ പ്രക്ഷേപകർക്ക് പുറമെ നെറ്റ്ഫ്ലിക്സ് പോലുള്ള പ്രമുഖ ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങളെയും ഈ പരിഷ്കരണം ബാധിക്കും. ഈ വർഷം CRTC നടത്തിയ പൊതു ഹിയറിങിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. നിലവിൽ, ഒരു പ്രൊഡക്ഷനിൽ കനേഡിയൻ പൗരന്മാർക്ക് എത്രത്തോളം പ്രധാന പങ്കാളിത്തമുണ്ട് എന്നതിൻ്റെ അടിസ്ഥാനത്തിൽ പോയിൻ്റുകൾ നൽകിയാണ് CRTC തീരുമാനം എടുക്കുന്നത്. അതേസമയം കനേഡിയൻ ഉള്ളടക്ക ഫണ്ടുകളിലേക്ക് വിദേശ സ്ട്രീമർമാർ സാമ്പത്തികമായി സംഭാവന നൽകണമെന്ന CRTCയുടെ മുൻ തീരുമാനം കോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിൽ പുതിയ മാനദണ്ഡം കനേഡിയൻ ഡിജിറ്റൽ മേഖലയിലെ പ്രക്ഷേപകരുടെയും സ്ട്രീമിംഗ് കമ്പനികളുടെയും ഭാവിയിലെ ബാധ്യതകളെയും പ്രവർത്തന രീതികളെയും കാര്യമായ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ പ്രക്ഷേപണ നിയമത്തിന് കീഴിൽ കൊണ്ടുവരുന്ന ഓൺലൈൻ സ്ട്രീമിംഗ് ആക്ട് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് പുനരവലോകനം. കാനഡയുടെ സാംസ്കാരിക മേഖലയ്ക്ക് ശക്തമായ പിന്തുണ ഉറപ്പാക്കുകയും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കനേഡിയൻ കലാകാരന്മാർക്ക് മതിയായ പ്രാതിനിധ്യം നൽകുകയുമാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ഈ നിയമ പരിഷ്കരണങ്ങൾ ഡിജിറ്റൽ യുഗത്തിൽ കാനഡയുടെ സാംസ്കാരിക പരമാധികാരം സംരക്ഷിക്കാൻ CRTC-യെ സഹായിക്കുകയും കനേഡിയൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

You might also like

ഒൻ്റാരിയോ വോണിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ

TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

വാൻകൂവറിൽ ഇന്ത്യൻ വംശജനെതിരെ വംശീയാക്രമണം: തലപ്പാവ് വലിച്ചൂരി മർദിച്ചു

ബാൾഡ് റേഞ്ച് കാട്ടുതീ: ബിസി ഒകനാഗൻ വാലിയിൽ അടിയന്തരാവസ്ഥ

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

ഗ്രീൻ പാർട്ടി നേതൃത്വ മത്സരം: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബറിൽ

Top Picks for You
Top Picks for You