newsroom@amcainnews.com

ICECH ബൈബിള്‍ ക്വിസ് മത്സരം: സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ജേതാക്കള്‍

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ബൈബിള്‍ ക്വിസ് മത്സരത്തിൽ സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹ്യൂസ്റ്റൺ വിജയികളായി. ജൂലൈ 12-ന് ഉച്ചയ്ക്ക് രണ്ടിന് സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ദേവാലയത്തില്‍ നടന്ന മത്സരത്തിൽ ഹ്യൂസ്റ്റണിലെ വിവിധ അംഗസഭകളില്‍ നിന്നുള്ള 14 ടീമുകള്‍ പങ്കെടുത്തു. രണ്ടാം സ്ഥാനം സെൻ്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹ്യൂസ്റ്റൺ കരസ്ഥമാക്കിയപ്പോൾ ഹ്യൂസ്റ്റൺ സെൻ്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ചര്‍ച്ച് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

മത്സരങ്ങള്‍ക്കു തുടക്കം കുറിച്ച് സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ദേവാലയ വികാരി റവ. ഫാ. രാജേഷ് കെ. ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഐസിഇസിഎച്ച് പ്രസിഡൻ്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി ഷാജന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. റവ. ദീബു എബി ജോണ്‍ (സെൻ്റ് തോമസ് CSI ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റൺ വികാരി), റവ. ജോണ്‍ വില്‍സണ്‍ (ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക അസിസ്റ്റൻ്റ് വികാരി) എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി നേതൃത്വം നല്‍കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന ഫലകങ്ങള്‍ സമ്മാനിച്ചു.

You might also like

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

Top Picks for You
Top Picks for You