newsroom@amcainnews.com

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് സമൂഹമാധ്യമ പോസ്റ്റ്; ‘ യെസ്’ പറഞ്ഞ് മസ്‌ക്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് ‘യെസ്’ പറഞ്ഞ് ഇലോണ്‍ മസ്‌ക്. ട്രംപിന്റെ താരിഫ് നയം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും വിമര്‍ശനം. ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ആരോപണ കേസ് ഫയലില്‍ ട്രംപിന്റെ പേരുണ്ടെന്നും ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി. മസ്‌കില്‍ താന്‍ നിരാശനാണെന്നും ട്രംപ് പ്രതികരിച്ചു. മസ്‌കുമായി ഇനി നല്ല ബന്ധം തുടരുമോ എന്നതില്‍ സംശയമെന്നും ട്രംപ്.

തന്റെ സഹായമില്ലായിരുന്നെങ്കില്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നെന്നും മസ്‌ക് പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഒഴിവാക്കിയുള്ള തന്റെ ഡൊമസ്റ്റിക് പോളിസി ബില്ലാണ് മസ്‌കിനെ പ്രകോപിപ്പിച്ചത് എന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഈ ബില്ല് ഇതുവരെയും തന്നെ കണിച്ചിട്ടില്ലെന്നും ഒറ്റ രാത്രികൊണ്ട് യുഎസ് കോണ്‍ഗ്രസിലെ ഒരാള്‍ക്ക് പോലും വായിക്കാനുള്ള സമയം പോലും നല്‍കാതെ ട്രംപ് അവതരിപ്പിക്കുകയായിരുന്നുവെന്നും മസ്‌ക് പ്രതികരിച്ചു.

അമേരിക്കയിലെ മധ്യവര്‍ഗക്കാര്‍ക്കായി ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് സമയമായെന്നും ചോദിച്ചുകൊണ്ട് എക്‌സില്‍ ഒരു പോളും മസ്‌ക് തുടങ്ങി വച്ചിട്ടുണ്ട്. മസ്‌കിനോട് ഒഴിഞ്ഞു പോകാന്‍ താന്‍ ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധിതമാക്കണമെന്ന മസ്‌കിന്റെ ആവശ്യത്തിന് താന്‍ വഴങ്ങിക്കൊടുത്തിട്ടില്ലെന്നും ട്രംപ് പറയുന്നു. ഗവണ്‍മെന്റ് കോണ്‍ട്രാക്റ്റ് റദ്ദാക്കുകയാണെന്ന് പറഞ്ഞ സ്ഥിതിക്ക് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് പ്രോജക്റ്റ് ഡികമ്മിഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയാണെന്ന്മസ്‌ക്പറഞ്ഞു.

You might also like
The hospital was thrown into a spin; a young man who made 80 phone calls in 90 minutes was caught

ആശുപത്രിയെ വട്ടം ചുറ്റിച്ചു; 90 മിനിറ്റിൽ 80 ഫോൺ കോളുകൾ ചെയ്ത യുവാവിന് പിടിവീണു

Indiana man arrested for trying to wash child’s mouth out with soap after kid cursed at him

തന്നോട് ചീത്തവാക്ക് പറഞ്ഞ കുട്ടിയുടെ വായ കഴുകിക്കാനായി വായിലേക്ക് സോപ്പ് ബലമായി തിരുകിക്കറ്റാൻ ശ്രമിച്ച ഇന്ത്യാന സ്വദേശിയായ യുവാവ് അറസ്റ്റിൽ

Specialty food bank that caters to Durham Region residents looking for home indoors

ഡർഹാം റീജിയണിൽ ഉള്ളവർക്കായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി ഫുഡ് ബാങ്ക് പുതിയ കെട്ടിടം തിരയുന്നു

സ്പെയിനിൽ അതിവേഗ ട്രെയിൻ അപകടം: മരിച്ചവരിൽ കനേഡിയൻ പൗരനും, മരണസംഖ്യ 69

Tiger Killed After Being Struck by Palaruvi Express on Kollam-Shenkottai Line

കൊല്ലം-ചെങ്കോട്ട പാതയിൽ പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു

Malayali Woman Power Makes Waves in US Governance: Nithya Raman Scripts New History in Los Angeles Politics

അമേരിക്കൻ ഭരണകേന്ദ്രങ്ങളിൽ തരംഗമായി മലയാളി പെൺകരുത്ത്: ലോസാഞ്ചലസ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി നിത്യ രാമൻ

Top Picks for You
Top Picks for You