newsroom@amcainnews.com

മെട്രോ വാൻകുവറിൽ കാറ്റലിറ്റിക് കൺവെർട്ടർ മോഷണത്തിൽ ഗണ്യമായ വർധന; മോഷണത്തിൽനിന്ന് സംരക്ഷണം നേടാമെന്നുള്ള മാർഗനിർദ്ദേശവുമായി ആർസിഎംപി

വാൻകുവർ: മെട്രോ വാൻകുവറിൽ കാറ്റലിറ്റിക് കൺവെർട്ടർ മോഷണത്തിൽ ഗണ്യമായ വർധനയുണ്ടായതായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മെട്രോ വാൻകുവർ പോലീസ് ഡിപ്പാർട്ട്‌മെന്റ്. കൂടാതെ, മോഷണത്തിൽനിന്ന് എങ്ങനെ സംരക്ഷണം നേടാമെന്നുള്ള മാർഗനിർദ്ദേശവും പോലീസ് നൽകുന്നു. വാഹനത്തിന്റെ നിർണായക ഘടകമാണ് കാറ്റലിറ്റിക് കൺവെർട്ടർ. കാറ്റലിറ്റിക് കൺവെർട്ടറിൽ അടങ്ങിയിരിക്കുന്ന വിലയേറിയ ലോഹങ്ങൾ ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ മോഷണം നടത്തുന്നതെന്ന് ലാംഗ്ലി ആർസിഎംപി പറയുന്നു. അതിനാൽ മോഷ്ടിക്കപ്പെട്ട ഒന്ന് മാറ്റിസ്ഥാപിക്കുന്നത് ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് പോലീസ് വ്യക്തമാക്കി.

മോഷ്ടാക്കൾ പലപ്പോഴും ഡ്രൈവ്‌വേകളിലും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലും തെരുവുകളിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെയാണ് ലക്ഷ്യമിടുന്നത്. സാധാരണയായി അർധരാത്രിയിലോ പുലർച്ചെയോ ആണ് മോഷണങ്ങൾ മിക്കതും നടക്കുന്നതെന്നും ലാംഗ്ലി ആർസിഎംപി സെർജന്റ് സൈനൽ ഷാരൂം പറഞ്ഞു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് കാരണം എസ്‌യുവികൾ, പിക്കപ്പ് ട്രക്കുകൾ, വാനുകൾ തുടങ്ങി വലിയ വാഹനങ്ങൾ പ്രത്യേകിച്ച് അപകടസാധ്യതയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.

മോഷണങ്ങൾ തടയാൻ പൊതുജനങ്ങൾ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. മോഷണം നടന്നതായി കണ്ടെത്തിയാലോ അടിയന്തര സാഹചര്യങ്ങളിലോ 911 ൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

You might also like

ട്രാൻസിറ്റ് നമ്പറിലെ പിശക് വിനയായി; ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെട്ട സംഭവത്തിൽ ബാങ്ക് കൈമലർത്തുന്നു

ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി

കാനഡയ്ക്കും തിരിച്ചടി; അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ ലോകക്രമത്തെ മാറ്റിമറിക്കുന്നു

യുക്രെയിൻ പൗരന്മാർക്ക് കാനഡയിൽ തുടരാം: വർക്ക് പെർമിറ്റ് കാലാവധി 2027 വരെ നീട്ടി

ബഹിരാകാശത്തുനിന്ന് ഭൂമിയുടെ വിസ്മയ കാഴ്ചകൾ; ആർട്ടെമിസ് II പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

Top Picks for You
Top Picks for You