സിയാറ്റില്‍ സെന്‍ററില്‍ നടക്കുന്ന വാര്‍ഷിക ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വൈകുന്നേരം ആറിനു ശേഷമാണ് വെടിവെപ്പ് നടന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സിയാറ്റില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെക്കുറിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഭക്ഷണ സ്റ്റാളുകളും തത്സമയ സംഗീതപരിപാടികളും ഉള്‍പ്പെടുന്ന ‘ബൈറ്റ് ഓഫ് സിയാറ്റില്‍’ ഉത്സവം നടക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ പ്രദേശത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യർത്ഥിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും എഫ്ബിഐ അറിയിച്ചു.







