newsroom@amcainnews.com

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

ഓസ്ട്രിയയിലെ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 9 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റതായും പൊലീസ് വ്യക്തമാക്കി. ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലാണ് വെടിവെപ്പ് ഉണ്ടായത്. സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമിയെ വധിച്ചതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇതില്‍ പൊലീസിന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല.

സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവെപ്പ് നടന്നതെന്നാണ് വിവരം. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും വെടിയൊച്ച കേട്ട സ്‌കൂള്‍ അധികൃതരാണ് പ്രാദേശിക സമയം രാവിലെ 10 മണിയോടെ പൊലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പൊലീസ്അറിയിച്ചു.

You might also like

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

Top Picks for You
Top Picks for You