newsroom@amcainnews.com

ഡാലസിൽ സീരിയൽ കവർച്ചാ കേസിൽ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ; മറ്റ് കവർച്ചാ കേസുകളിലെ ബന്ധവും അന്വേഷിക്കുന്നു

ഡാളസ്: സീരിയൽ കവർച്ചാ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ നോർത്ത് ഈസ്റ്റ് ഡാളസ് സമൂഹത്തിൽ നടന്ന നിരവധി സായുധ കവർച്ചകളുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ ജോണ്ടേ ആൻഡേഴ്സനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളി 21 വയസ്സുകാരനായ കർട്ടിസ് കാർട്ടറെയും മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളെ പിടികൂടുന്നതിനിടെ, എ.ആർ. 15 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും 200-ൽ അധികം വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. ആൻഡേഴ്സനെതിരെ കവർച്ചാ കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് കവർച്ചാ കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 150,000 ഡോളർ ജാമ്യത്തിൽ ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, കാർട്ടർക്കെതിരെ ഇൻഡീസന്റ് എക്സ്പോഷർ, അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇയാൾ 1,000 ഡോളർ ജാമ്യത്തിൽ കസ്റ്റഡിയിലാണ്.

You might also like

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

Top Picks for You
Top Picks for You