newsroom@amcainnews.com

വിഘടനവാദം: ഡാനിയേല്‍ സ്മിത്തിനെ വിമര്‍ശിച്ച് മേയര്‍മാര്‍

ആല്‍ബര്‍ട്ടയെ കാനഡയില്‍ നിന്ന് വേര്‍പെടുത്തുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്ന് പ്രവിശ്യയിലെ മേയര്‍മാര്‍. രാജ്യം ഐക്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് അനാവശ്യമായ നീക്കമാണ് ഇതെന്നും കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്കും എഡ്മിന്റന്‍ മേയര്‍ അമര്‍ജീത് സോഹിയും അഭിപ്രായപ്പെട്ടു. പുതിയ ബില്‍ വഴി ഹിതപരിശോധനയ്ക്കുള്ള ഒപ്പുകളുടെ എണ്ണം കുറച്ചതിനെയും ഇരു നഗരങ്ങളിലെയും മേയര്‍മാര്‍ വിമര്‍ശിച്ചു. വേര്‍പിരിയല്‍ ചര്‍ച്ചകള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗരേഖയില്ലെന്നും ഇത് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയതും, പൗരന്മാരുടെ നേതൃത്വത്തിലുള്ള ചോദ്യങ്ങള്‍ ഒരു റഫറണ്ടത്തിലേക്ക് കൊണ്ടുവരുന്നത് എളുപ്പമാക്കുന്ന, ഡാനിയേല്‍ സ്മിത്തിന്റെ സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചതും വെസ്റ്റേണ്‍ കാനഡയിലെ അതൃപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഭരണഘടനാപരമായ വിഷയങ്ങളില്‍ പൗരന്മാരുടെ നേതൃത്വത്തിലുള്ള ഹിതപരിശോധനയ്ക്ക് ആവശ്യമായ ഒപ്പുകളുടെ എണ്ണം 6,00,000-ല്‍ നിന്ന് 1,77,000 ആയി കുറയ്ക്കുന്നതാണ് പുതിയ ബില്‍. ഒപ്പുകള്‍ ശേഖരിക്കാനുള്ള സമയപരിധി 90 ദിവസത്തില്‍ നിന്ന് 120 ദിവസമായും വര്‍ധിപ്പിക്കും.

You might also like

പൗരത്വ സർട്ടിഫിക്കറ്റ് പ്രോസസ്സിങ് പുനഃരാരംഭിച്ച് ഐആർസിസി

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കുതിപ്പുതുടർന്ന് യു.എസ് വാഹന വിപണി

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷികത്തിന്റെ സ്മരണയ്ക്കായി പ്രത്യേക പാസ്‌പോർട്ട് പുറത്തിറക്കി

രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു

യു.എസ്.-കാനഡ-മെക്സിക്കോ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ; യു.എസ്. തീരുമാനം പുറത്ത്‌

കനത്ത മഴയിൽ എഡ്മിന്‍റനിൽ വൻ നാശനഷ്ടം: റോഡുകൾ തകർന്നു, വീടുകളിൽ വെള്ളം കയറി

Top Picks for You
Top Picks for You