ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചാംപനി ബാധിച്ചതോടെ കിച്ചനറിലെ രണ്ടു ഹൈസ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നഗരത്തിലെ ഈസ്റ്റ് വുഡ് കൊളീജിയറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനും സെന്റ് മേരീസ് കാത്തലിക് സെക്കന്‍ഡറി സ്‌കൂളിനുമാണ് അണുബാധയെ തുടര്‍ന്ന് അവധി നല്‍കിയത്.
വാട്ടര്‍ലൂ മേഖലയില്‍ ഇപ്പോള്‍ 59 അഞ്ചാംപനി കേസുകളും വെല്ലിംഗ്ടണ്‍-ഡഫറിന്‍-ഗ്വല്‍ഫ് പബ്ലിക് ഹെല്‍ത്ത് പരിധിയിലുള്ള പ്രദേശത്ത് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് 6 നും മെയ് 13 നും ഇടയില്‍ വാട്ടര്‍ലൂ മേഖലയില്‍ 11 പുതിയ കേസുകളും വെല്ലിംഗ്ടണ്‍-ഡഫറിന്‍-ഗ്വല്‍ഫ് മേഖലയില്‍ ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ അറിയിച്ചു. ഒന്റാരിയോയില്‍ ഇതേ കാലയളവില്‍ 182 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രവിശ്യയിലെ അഞ്ചാംപനി കേസുകളുടെ ആകെ എണ്ണം 1,622 ആയി.