newsroom@amcainnews.com

ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ; പിഎസ്എൽവി സി–61 വിക്ഷേപണം നാളെ രാവിലെ

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ. ഞായറാഴ്ച രാവിലെ 5.59നാണ് പിഎസ്എൽവി സി-61ന്റെ വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗൺ സ്പേസ് സെന്ററിൽ ആരംഭിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 (റിസാറ്റ് – 1ബി) നെ ആണ് പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണം നടന്ന് 17 മിനിറ്റിനുള്ളിൽ ഉപഗ്രഹമായ ഇഒഎസ് – 09നെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കുമെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണം കൂടിയാണ് നാളെ നടക്കാനിരിക്കുന്നത്.

ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇ‌ഒ‌എസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള കാലാവസ്ഥാ ഇമേജിങ് നൽകുന്നതിനും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സഹായകരമാകും. നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ റിസോഴ്‌സാറ്റ്, കാർട്ടോസാറ്റ്, റിസാറ്റ്-2ബി തുടങ്ങിയവയുടെ പട്ടികയിലേക്കാണ് ഇ‌ഒ‌എസ്-09 കൂടി ചേർക്കപ്പെടുന്നത്. 5 വർഷമാണ് ഇ‌ഒ‌എസ്-09ന്റെ ആയുസ് പ്രതീക്ഷിക്കുന്നത്.

You might also like

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

Top Picks for You
Top Picks for You