newsroom@amcainnews.com

സുരക്ഷാ പ്രശ്നം രണ്ടു സിറ്റി ലൈബ്രറികൾ താൽക്കാലികമായി അടച്ചിടുമെന്ന് സാസ്കറ്റൂൺ പബ്ലിക് ലൈബ്രറി

സാസ്കറ്റൂൺ: സുരക്ഷാ കാരണങ്ങളാൽ നഗരത്തിലെ രണ്ടു സിറ്റി ലൈബ്രറികൾ താൽക്കാലികമായി അടച്ചിടുമെന്ന് സാസ്കറ്റൂൺ പബ്ലിക് ലൈബ്രറി (SPL) അറിയിച്ചു. മാർച്ച് 23 മുതൽ ഫ്രാൻസെസ് മോറിസൺ സെൻട്രൽ ലൈബ്രറിയും ഡോ. ​​ഫ്രെഡ അഹെനക്യു ലൈബ്രറിയും ഏപ്രിൽ 13 വരെ അടച്ചിടും. ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതും കമ്മ്യൂണിറ്റിയിലെ ഒപിയോയിഡ് വിഷബാധ പ്രതിസന്ധിയും കാരണം സുരക്ഷിതവും ഫലപ്രദവുമായി സിറ്റി ലൈബ്രറികളിലെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി എസ്‌പിഎൽ സിഇഒ കരോൾ ഷെപ്‌സ്റ്റോൺ പറയുന്നു.

ലൈബ്രറിക്കുള്ളിൽ ലൈബ്രറി സ്റ്റാഫിന് നേരെ ആളുകളിൽ നിന്ന് അക്രമാസക്തമായ പെരുമാറ്റം വർധിക്കുന്നതിൽ ആശങ്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അടച്ചുപൂട്ടൽ സമയത്ത്, സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിലും ജീവനക്കാർക്ക് പരിശീലനവും വെൽനസ് പിന്തുണയും നൽകുകയും ലൈബ്രറി സേവനങ്ങളിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിൽ SPL ശ്രദ്ധ കേന്ദ്രീകരിക്കും. ഏപ്രിൽ 14-ന് ഹോൾഡ് പിക്കപ്പുകൾക്കായി ഈ ലൊക്കേഷനുകൾ വീണ്ടും തുറക്കാനും ഏപ്രിൽ 21-ന് റെഗുലർ സർവീസ് പുനരാരംഭിക്കാനും പദ്ധതിയിടുന്നതായി എസ്പിഎൽ പറയുന്നു.

You might also like

ഭീഷണിയായി ബ്രൺസ്‌വിക്ക് ക്രീക്ക് കാട്ടുതീ: ബോസ്റ്റൺ ബാർ ഏരിയയിൽ ഒഴിപ്പിക്കൽ ഉത്തരവ്

മോൺട്രിയലിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി

മിഷിഗണിലെ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

ഫോമാ ഇന്‍റര്‍നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു; ഇനി 26 ദിവസം

ഒൻ്റാരിയോ വിറ്റ്ബിയിൽ വീണ്ടും കയോടി ആക്രമണം: രണ്ടു വയസ്സുള്ള കുഞ്ഞിന് ഗുരുതര പരുക്ക്

അമേരിക്കയുടെ 250-ാം ജന്മദിനം: കടുത്ത ചൂടിനും രാഷ്ട്രീയ ഭിന്നതകൾക്കുമിടയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം

Top Picks for You
Top Picks for You