newsroom@amcainnews.com

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പ് വീണ്ടും ആരംഭിച്ച് സസ്കാച്വാൻ

റെജൈന: പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പ് വീണ്ടും ആരംഭിച്ചതായി കാനഡയിലെ പ്രധാന പ്രവിശ്യകളിലൊന്നായ സസ്കാച്വാൻ. ഫെഡറൽ ഗവൺമെൻ്റ് പ്രൊവിൻഷ്യൽ നോമിനി അലോക്കേഷനുകളിൽ 50% വെട്ടിക്കുറച്ചതിനെത്തുടർന്ന് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് സസ്കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (SINP) നറുക്കെടുപ്പ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളെ സ്ഥിരതാമസത്തിനായി നാമനിർദ്ദേശം ചെയ്തുകൊണ്ട് തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന SINP, സസ്കാച്വാനിലെ സാമ്പത്തിക കുടിയേറ്റത്തിൻ്റെ 90 ശതമാനത്തിലധികം വരും. എന്നാൽ, ഈ വർഷമാദ്യം, ഫെഡറൽ ഗവൺമെൻ്റ് എല്ലാ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾക്കുമുള്ള നോമിനേഷൻ അലോക്കേഷനുകൾ പകുതിയായി വെട്ടിക്കുറച്ചതോടെ, സസ്കാച്വാൻ്റെ ക്വാട്ട വെറും 3,625 നോമിനേഷനുകളായി കുറച്ചു.

ജോബ് അപ്രൂവൽ ഫോമുകളുടെ (JAFs) താൽക്കാലിക വിരാമം നീക്കി, പുതിയ ഫെഡറൽ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് സസ്കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിൽ വലിയ മാറ്റങ്ങളോടെയാണ് നറുക്കെടുപ്പ് നടക്കുക. പ്രവിശ്യയിലെ പ്രധാന വ്യവസായങ്ങൾക്ക് മുൻഗണന നൽകി സസ്കാച്വാൻ്റെ സമ്പദ്‌വ്യവസ്ഥ തഴച്ചുവളരുന്നത് ഉറപ്പാക്കാനും പുതിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നു. ആരോഗ്യപരിപാലനം, കൃഷി, സ്‌കിൽഡ് ട്രേഡ് എന്നീ മൂന്ന് മുൻഗണനാ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും SINP നറുക്കെടുപ്പുകൾ നടത്തുക.

അതേസമയം കാനഡയ്ക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഇൻവിറ്റേഷൻ ഇപ്പോൾ ആരോഗ്യ സംരക്ഷണം, കൃഷി, സ്‌കിൽഡ് ട്രേഡുകൾ എന്നിവയ്ക്ക് മുൻഗണന നൽകും. മറ്റെല്ലാ മേഖലകളിലേക്കും (ഉദാ. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി) റിക്രൂട്ട്‌മെൻ്റ് സാധുവായ താൽക്കാലിക വീസകളിൽ കാനഡയിലുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സ്പാകൾ, സലൂണുകൾ, വളർത്തുമൃഗ സംരക്ഷണ സേവനങ്ങൾ (വെറ്ററിനറികൾ ഒഴികെ) എന്നിവയ്ക്ക് SINP വഴി റിക്രൂട്ട് ചെയ്യാൻ ഇനി യോഗ്യമല്ല. ബിസിനസ് കേന്ദ്രീകൃത കുടിയേറ്റ സ്ട്രീമുകൾ വഴിയുള്ള കുടിയേറ്റത്തിനും പ്രവിശ്യ അന്ത്യം കുറിച്ചു. ഓൻ്റർപ്രണർ, ഇന്‍റർനാഷണൽ ഗ്രാജവേറ്റ് ഓൻ്റർപ്രണർ, ഫാം ഉടമ/ഓപ്പറേറ്റർ എന്നീ വിഭാഗങ്ങൾ ശാശ്വതമായി അടച്ചുപൂട്ടി.

You might also like

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

Top Picks for You
Top Picks for You