newsroom@amcainnews.com

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് റഷ്യ. മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളിലെയും വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റഷ്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ 76 യുക്രേനിയന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനാലാണ് റഷ്യയുടെ ഈ നീക്കം.

സുരക്ഷാ കാരണങ്ങളാലാണ് റഷ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയായ റോസാവിയറ്റ്‌സിയ മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളിലെയും വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം റഷ്യ നടത്തിയതായി യുക്രെയ്ന്‍ വ്യോമസേന ആരോപിച്ചിരുന്നു. മാത്രമല്ല, പല ഭാഗങ്ങളിലും റഷ്യ ക്രൂയിസ്-ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചതായും യുക്രെയ്ന്‍ ആരോപിക്കുന്നു.

അതേസമയം, ഇരു രാജ്യങ്ങളും തമ്മില്‍ ആക്രമണം ശക്തമായി തുടരുമ്പോഴും തടവുകാരുടെ കൈമാറ്റം നടന്നു. ജൂണ്‍ 2 ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ യുക്രെയ്ന്‍-റഷ്യ-അമേരിക്ക രാജ്യങ്ങളിലെ പ്രതിനിധികള്‍ നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്നാണ് യുദ്ധത്തടവുകാരെ കൈമാറിയത്. 1200 യുദ്ധത്തടവുകാരെയാണ് ഇരു രാജ്യങ്ങളും പരസ്പരംകൈമാറിയത്.

You might also like

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

Top Picks for You
Top Picks for You