newsroom@amcainnews.com

യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന കയറ്റുമതി നിരോധിച്ച് റഷ്യ

യുക്രെയ്‌ന്റെ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇന്ധന കയറ്റുമതി നിരോധിച്ച് റഷ്യ. ഡീസല്‍ കയറ്റുമതി ഭാഗികമായി നിരോധിക്കുകയും ഗ്യാസോലിന്‍ കയറ്റുമതിയില്‍ നിലവിലുള്ള നിരോധനം വര്‍ഷാവസാനം വരെ നീട്ടുകയും ചെയ്തു. യുക്രെയ്‌നിന്റെ തുടര്‍ച്ചായ ഡ്രോണ്‍ ആക്രമണം റഷ്യയിലെ എണ്ണ ശുദ്ധീകരണത്തെയും പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഗ്യാസോലിന്‍ കയറ്റുമതിയില്‍ നിലവിലുള്ള നിരോധനം വര്‍ഷാവസാനം വരെ തുടരുമെന്നും കൂടാതെ ഡീസല്‍ ഉല്‍പാദനം നടത്താത്ത കമ്പനികള്‍ക്ക് ഡീസല്‍ കയറ്റുമതി ചെയ്യുന്നതിനും വര്‍ഷാവസാനം വരെ നിരോധനം ഏര്‍പ്പെടുത്തുമെന്നും ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് അറിയിച്ചു. റഷ്യയില്‍ എണ്ണ ഉത്പന്നങ്ങള്‍ക്ക് കുറവു നേരിടുന്നതായും നിലവിലുള്ള എണ്ണ ശേഖരം ഈ കുറവ് നികത്താന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like
Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Hurricane Isaias is moving north toward the Appalachian and Mid-Atlantic regions; Tropical Storm Rachel shakes Southern California

ഐസയാസ് കൊടുങ്കാറ്റ് അപ്പലാച്ചിയൻ, മിഡ്-അറ്റ്ലാന്റിക് മേഖലകളിലേക്ക് വടക്കോട്ട് നീങ്ങുന്നു; ദക്ഷിണ കാലിഫോർണിയയെ പിടിച്ചുകുലുക്കി റെയ്ച്ചൽ കൊടുങ്കാറ്റ്

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Top Picks for You
Top Picks for You