newsroom@amcainnews.com

സാറ്റലൈറ്റ്-മൊബൈൽ ടെക്സ്റ്റ് സർവീസ് ആരംഭിച്ച് റോജേഴ്സ്

കനേഡിയൻ ഉപയോക്താക്കൾക്കായി പുതിയ സാറ്റലൈറ്റ്-ടു-മൊബൈൽ ടെക്സ്റ്റ് മെസ്സേജിങ് സേവനവുമായി റോജേഴ്സ് കമ്മ്യൂണിക്കേഷൻസ്. ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ച ‘റോജേഴ്സ് സാറ്റലൈറ്റ്’, സെൽ സേവനമില്ലാത്ത പ്രദേശങ്ങളിൽ പോലും ഫോണുകൾ പ്രവർത്തിക്കാൻ പറ്റും. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെയും റോജേഴ്സിന്റെ നാഷണൽ വയർലെസ് സ്പെക്ട്രത്തെയും ആശ്രയിച്ചാണ് സാറ്റലൈറ്റ് സേവനം പ്രവർത്തിക്കുന്നത്. മിക്ക ആധുനിക സ്മാർട്ട്ഫോണുകളിലും ഇത് ഉപയോഗിക്കാനാകും. ഈ സേവനം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കാനഡക്കാർക്ക് സൗജന്യ ബീറ്റാ ട്രയൽ ലഭ്യമാണെന്നും റോജേഴ്‌സ് പറയുന്നു.

റോക്കി പർവതനിരകളിലോ, ഒറ്റപ്പെട്ട ഹൈവേകളിലോ, ഹഡ്‌സൺ ബേയുടെയും സെന്റ് ലോറൻസ് ഗൾഫിന്റെയും തീരങ്ങളിലോ പോലും ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനും, 911-ലേക്ക് അടിയന്തര സന്ദേശം അയക്കാനും ഈ സേവനം വഴി സാധിക്കുമെന്ന് റോജേഴ്സ് അറിയിച്ചു. ഈ നൂതന സാങ്കേതികവിദ്യ കാനഡയിലെ 54 ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം സ്ഥലങ്ങളിൽ കവറേജ് നൽകുന്നു. ഇത് മറ്റേതൊരു കനേഡിയൻ വയർലെസ് കാരിയറിനേക്കാളും രണ്ടര ഇരട്ടി കൂടുതലാണെന്ന് റോജേഴ്സ് അവകാശപ്പെടുന്നു.

You might also like

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Top Picks for You
Top Picks for You