newsroom@amcainnews.com

കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണം: വീസാ നിയമങ്ങള്‍ കടുപ്പിക്കാനൊരുങ്ങി യുകെ

ലണ്ടന്‍ : വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് യുകെ. ഇതിനായി കുടിയേറ്റക്കാരുടെ വീസ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് ബ്രിട്ടന്‍ സര്‍ക്കാര്‍. വിദഗ്ധ തൊഴിലാളി വീസകള്‍ക്ക് ബിരുദം നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തുകയെന്നാണ് റിപ്പോര്‍ട്ട്. ബിരുദതല ജോലികള്‍ക്ക് മാത്രമേ ഇനി സ്‌കില്‍ഡ് വീസകള്‍ അനുവദിക്കുകയുള്ളൂ എന്നും, അതിലും താഴ്ന്ന വൈദഗ്ധ്യമുള്ള തസ്തികകള്‍ക്കുള്ള വീസകള്‍ രാജ്യത്തിന്റെ മറ്റ് പോളിസികള്‍ക്കനുസരിച്ചാകുമെന്നും യുകെ ഹോം ഓഫീസ് അറിയിച്ചു.

ഏഷ്യന്‍ രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും രാജ്യത്തെ മൊത്തത്തിലുള്ള കുടിയേറ്റവും രാജ്യത്തേക്കുള്ള തൊഴിലാളികളുടെ ഒഴുക്കും കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടികളെന്നും പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍, പഠന വീസ അപേക്ഷകള്‍ക്ക് യുകെ നിയന്ത്രണമാലോചിക്കുന്നുണ്ടെന്നും എഎഫ്പി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തൊഴിലാളി ക്ഷാമമുള്ള രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കാകും ഇത്തരം വീസ അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ട്. 2023 ജൂണില്‍ യുകെയുടെ മൊത്തം കുടിയേറ്റ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9,06,000 ആയി ഉയര്‍ന്നിരുന്നു. 2019 ലെ കണക്ക് പ്രകാരം 1,84,000 ആയിരുന്നു ഇത്. 4 വര്‍ഷം കൊണ്ടാണ് ഇത്രയും വലിയ ഉയര്‍ച്ചഉണ്ടായത്.

You might also like

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

Top Picks for You
Top Picks for You