newsroom@amcainnews.com

ഇന്ത്യയിൽ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മൂന്നിരട്ടിയായി വർധിച്ചെന്ന് റിപ്പോർട്ടുകൾ; തട്ടിപ്പുകാരും ഡിജിറ്റലാകുന്നു, ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകളും വർദ്ധിച്ചു

ന്ത്യയിൽ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മൂന്നിരട്ടിയായി വർധിച്ചതായുള്ള കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പുകളുടെ തുക കൂടിയതിനേക്കാൾ ഭയപ്പെടുത്തുന്ന സംഗതി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ വർദ്ധിച്ചു എന്നതാണ്.

എങ്ങനെയാണ് തട്ടിപ്പുകൾ നടക്കുന്നത്?

ബാങ്കുകളിൽ നിന്ന് പണം തട്ടുന്നതിൽ ഭൂരിഭാഗവും പഴയ രീതിയിലാണ്. അതായത്, വ്യാജ രേഖകൾ ഉപയോഗിച്ച് വായ്പയെടുത്തോ കൈക്കൂലി കൊടുത്തോ ഒക്കെയാണ് ഇത് നടക്കുന്നത്. പക്ഷേ, ഇപ്പോൾ ഉപഭോക്താക്കൾ ഓൺലൈനായി പണം അടയ്ക്കുമ്പോൾ തട്ടിപ്പിനിരയാകാനുള്ള സാധ്യത കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ആകെ നടന്ന തട്ടിപ്പുകളിൽ 1.4% മാത്രമാണ് ഡിജിറ്റൽ അല്ലെങ്കിൽ കാർഡ് വഴിയുള്ള ഇടപാടുകൾ. പക്ഷേ, പകുതിയിലധികം തട്ടിപ്പുകളും ഈ വഴിയാണ് നടന്നത്. ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ തുകയുടെ തട്ടിപ്പുകളാണ് ഈ കണക്കുകളിലുള്ളത്.

യുപിഐ വഴിയും തട്ടിപ്പുകൾ സർക്കാർ കണക്കുകൾ പ്രകാരം, ഒരു വർഷം പത്ത് ലക്ഷത്തിലധികം തട്ടിപ്പ് കേസുകളാണ് യുപിഐയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നത്. പ്രതിവർഷം മൂന്ന് ട്രില്യൺ ഡോളറിലധികം കൈകാര്യം ചെയ്യുന്ന യുപിഐയെ സംബന്ധിച്ചിടത്തോളം തട്ടിപ്പുകൾ വലിയ വെല്ലുവിളിയാണ്. ലളിതമായ ഫിഷിംഗ് അറ്റാക്കുകൾ മുതൽ സിം കാർഡുകൾ ക്ലോൺ ചെയ്യുന്നത് വരെയുള്ള തട്ടിപ്പ് രീതികളെക്കുറിച്ച് പേയ്‌മെന്റ് കമ്പനികൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബാങ്കുകളുടെ ഉത്തരവാദിത്തം എങ്കിലും, ‘ഇടപാടുകാർ ശ്രദ്ധിക്കുക’ എന്ന് പറഞ്ഞ് ബാങ്കുകൾക്ക് കൈ കഴുകാനാവില്ല. അവർക്ക് കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്തെ 140 കോടി ആളുകളുടെ ബയോമെട്രിക് വിവരങ്ങളുള്ള ആധാർ പോലുള്ള സംവിധാനം ഉണ്ടായിട്ടും തട്ടിപ്പുകാർ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതാണ് ആശങ്കാജനകം. ഇന്ത്യൻ ബാങ്കുകൾ ഉപഭോക്താക്കളോട് വീണ്ടും വീണ്ടും കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും തട്ടിപ്പുകാർ ഇപ്പോഴും സജീവമാണ്.

പരിഹാരം എന്ത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഉപകരണം വികസിപ്പിച്ചിട്ടുണ്ട്. എല്ലാ ഡിജിറ്റൽ പേയ്മെന്റുകളും ഉൾപ്പെടുന്ന ഒരു ഇന്റലിജൻസ് പ്ലാറ്റ്ഫോമിന്റെ മാതൃകയാണ് അവർ ഒരുക്കുന്നത്. എന്നാൽ, സംശയാസ്പദമായ ഇടപാടുകൾ തിരിച്ചറിഞ്ഞാൽ മാത്രം പോരാ. സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചതുപോലെ, നിലവിലെ കള്ളപ്പണം വെളുപ്പിക്കൽ നിയമങ്ങൾ ബാങ്കുകൾക്ക് പെട്ടെന്ന് നടപടിയെടുക്കാനോ, നഷ്ടപ്പെട്ട പണം ഉടമസ്ഥർക്ക് തിരികെ നൽകാനോ അനുവദിക്കുന്നില്ലെന്നത് വലിയ തിരിച്ചടിയാണ്. കൂടാതെ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുറഞ്ഞ തുകയ്ക്കുള്ള ക്യാഷ്ലെസ് പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകാമെന്ന് വിദഗ്ധർ പറയുന്നു. ബാങ്കുകൾക്കും ഇത് ആശ്വാസമാകും.

You might also like

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

Top Picks for You
Top Picks for You